സൗദിയിൽ 24 മണിക്കൂറിനിടെ 2963 പേർ സുഖം പ്രാപിച്ചു; 13 പേർ മരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2963 പേർ സുഖം പ്രാപിച്ചു. 13 പേർ മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 39003 ആയി. അതെസമയം  വെള്ളിയാഴ്​ച 2642 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 67719 ആയി. ഇതിൽ സുഖം പ്രാപിച്ചവരും മരിച്ചവരും  കഴിഞ്ഞാൽ 28352 ആളുകളാണ്​ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്​. ഒരു സ്വദേശി പൗരനും വിവിധ വിദേശരാജ്യക്കാരും ഉൾപ്പെടെ 13 പേരാണ്​  മരിച്ചത്​. 

മക്ക (7), മദീന (1), ജിദ്ദ (3), റിയാദ് (1)​, ദമ്മാം (1) എന്നിവിടങ്ങളിലാണ്​ മരണങ്ങൾ. 31 നും 74 നും ഇടയിൽ പ്രായമുള്ളവരാണ്​ ഇവർ. ഇതോടെ ആകെ മരണ സംഖ്യ  364 ആയി. ഗുരുതരാവസ്​ഥയിലുള്ളവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്​. 302 പേർ​ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​​. സ്​ ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനത്തിന്​ ശമനമുണ്ടാകുന്നില്ലെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ  പറഞ്ഞു. പുതിയ രോഗികളിൽ 27 ശതമാനം​ സ്​ത്രീകളും 11​ ശതമാനം കുട്ടികളുമാണ്​​. 

യുവാക്കൾ നാല്​​​​ ശതമാനവും​. പുതിയ രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം  38 ശതമാനമാണ്​​. ബാക്കി 62 ശതമാനം രാജ്യത്തുള്ള മറ്റ്​ വിവിധ ദേശക്കാരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 15899 കോവിഡ്​ ടെസ്​റ്റുകളാണ്​ നടന്നത്​. രാജ്യത്താകെ  ഇതുവരെ 667057 ടെസ്​റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 34ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​  താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനയ്​ക്ക്​ പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി  പരിശോധനകൾ ഇൗയാഴ്​ച ആരംഭിക്കും. 

ഏഴ്​ പേർ മരിച്ചതോടെ മക്കയിൽ ആകെ മരണ സംഖ്യ 155 ആയി. ജിദ്ദയിൽ 112 ഉം മദീനയിൽ 43ഉം റിയാദിൽ 20 ഉം ആണ്​ ആകെ  മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 148 ആയി​. 

പുതിയ രോഗികൾ:

റിയാദ്​ 856, ജിദ്ദ 403, മക്ക 289, മദീന 205, ദമ്മാം 194, ദറഇയ 118, ജുബൈൽ 87, ഖത്വീഫ്​ 77, ഖോബാർ 73, ത്വാഇഫ്​ 52, ഹുഫൂഫ്​ 49, ദഹ്​റാൻ 49, റാസതനൂറ 15, നജ്​റാൻ  15, അബ്​ഖൈഖ്​ 10, ബുറൈദ 9, ദലം 9, ബേഷ്​ 9, സഫ്​വ 8, ശറൂറ 8, സബ്​യ 7, ഖമീസ്​ മുശൈത്​ 6, അബ്​ഹ 5, തബൂക്ക്​ 5, അൽമജാരിദ 4, നാരിയ 4, ഖുൽവ 4, അൽഖർജ്​  4, വാദി ദവാസിർ 4, മഹായിൽ 3, യാംബു 3, അൽഹദ 3, അലൈത്​ 3, മഖ്​വ 3, ദുബ 3, അൽഗൂസ്​ 3, ഹാഇൽ 3, അറാർ 3, അൽദിലം 3, മൈസാൻ 2, ഖുൻഫുദ 2, ഹാസം  അൽജലാമീദ്​ 2, ഹുത്ത ബനീ തമീം 2, മജ്​മഅ 2, മുസാഹ്​മിയ 2, ദുർമ 2, അൽമബ്​റസ്​ 1, അൽനമാസ്​ 1, ബിലാസ്​മർ 1, ഖുറയാത്​ അൽഉൗല 1, ബീഷ 1, ഉമ്മു അൽദൂം 1,  അഖീഖ്​ 1, ഖുലൈസ്​ 1, അൽഅർദ 1, അൽഅയ്​ദാബി 1, അൽഹാർദ്​ 1, ബഖാഅ 1, റുവൈദ അൽഅർദ്​ 1, താദിഖ്​ 1, ലൈല 1, ജദീദ അറാർ 1, ദവാദ്​മി 1, സുലൈയിൽ 1,  ഹുത്ത സുദൈർ 1, ഹുറൈംല 1

മരണസംഖ്യ:

മക്ക 155, ജിദ്ദ 112, മദീന 43, റിയാദ്​ 20, ദമ്മാം 9, ഹുഫൂഫ്​ 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1,  തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1.

Tags:    
News Summary - covid update saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.