കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്രാപദ്ധതി നടപ്പാക്കിയ സർക്കാരിന് ജിദ്ദ ഒ.ഐ.സി.സി വനിതാവേദി അനുമോദനം അർപ്പിച്ചപ്പോൾ
ജിദ്ദ: കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രാപദ്ധതി ഒരുക്കിയ യു.ഡി.എഫ് സർക്കാരിെൻറ നടപടിയെ ജിദ്ദ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി വനിതാ വേദി അഭിനന്ദിച്ചു.
പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയ തോതിൽ പ്രയോജനകരമായ ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് കരുത്തേകുന്ന വിപ്ലവകരമായ ചുവടുവെപ്പാണെന്ന് യോഗം വിലയിരുത്തി.
കൂടാതെ, ‘ഓnറേഷൻ തൂഫാൻ’ പോലുള്ള ജനപക്ഷ പദ്ധതികളും തീരുമാനങ്ങളും യു.ഡി.എഫ് വിഭാവനം ചെയ്ത പുതുയുഗപ്പിറവിയിലേക്കുള്ള ധീരമായ നടപടികളാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വനിതാവേദി പ്രസിഡൻറ് മൗഷ്മി ഷരീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സിമി അബ്ദുൽ ഖാദർ സ്വാഗതം ആശംസിച്ചു. ജാൻസി മോഹൻ, സോഫിയ സുനിൽ, റംസീന സക്കീർ, ഷിറിൻ അഫ്സാർ എന്നിവരും യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.