ദമ്മാം: നിറങ്ങളിൽ നീരാടിയും സംഗീതത്തിൽ താളം പിടിച്ചും ‘ഭൂമിയിലെ സന്തോഷത്തിെൻറ അഞ്ചു കിലോമീറ്റർ’ എന്ന തലക് കെട്ടിൽ നടന്ന ‘ദ കളർ റൺ’ നവ്യാനുഭവമായി. കിഴക്കൻ പ്രവിശ്യയിൽ തുടങ്ങിയ ‘മാസം അൽ-ഷർഖിയ്യ’ ഉൽസവത്തിെൻറ ഭാഗമായാ ണ് അൽഖോബാർ കോർണീഷിൽ ‘ദ കളർ റൺ’ നടന്നത്. ശനിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പരിപാടിക്ക് നേരത്തെ പേര് നൽകിയവർ ‘ദ കളർ റൺ’ പരിപാടിയുടെ വെള്ള കുപ്പായമിട്ട് ഓടാനായി അണി നിരന്നു. ഏറെ പുതുമയുള്ള പരിപാടിയിൽ പങ്കെടുക്കുന്ന സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു. സ്വദേശികളും വിദേശികളും ഒരുപോലെ പങ്കെടുത്തു. ഓട്ടത്തിെൻറ ഓരോ കിലോമിറ്ററിലും വർണം വാരി വിതറി സന്തോഷം പങ്കിട്ടു. അവസാനിക്കുന്നിടത്ത് അരവങ്ങളുയർത്തി സംഗീതത്തിൽ താളം പിടിച്ച് വീണ്ടും വർണങ്ങൾ വാരി വിതറുകയായിരുന്നു. വിജയവും പരാജയവുമില്ലാത്ത ഇൗ പരിപാടിയിൽ നിറങ്ങളിൽ നിറഞ്ഞു നിന്ന് സന്തോഷിക്കുകയായിരുന്നു അവർ.
പങ്കെടുത്തവരിൽ കൂടുതലും കുടുംബത്തോടൊപ്പം വന്നവരാണ്. ചെറിയ കുട്ടികളെ ട്രോളികളിലേറ്റി പോകുന്ന തിെൻറ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. പരിപാടി തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവർ പറഞ്ഞു. വസ്ത്രങ്ങളിലും ദേഹത്തും പുരണ്ട വർണങ്ങളുമായി റോഡിെൻറ വശങ്ങളിലിരുന്ന് പിന്നെ സെൽഫിയും അനുഭവങ്ങളുടെ കഥ പറച്ചിലുമായിരുന്നു. ആനന്ദം, വ്യായാമം ഒപ്പം ജീവകാരുണ്യ പ്രവർത്തനത്തിെൻറ ഭാഗവുമാകാം എന്ന ലക്ഷ്യം വെച്ചാണ് ദികളർ റൺ പരിപാടി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തുന്നത്. സൗദിയിൽ ആദ്യമായാണ് ‘ദി കളർ റൺ’ അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.