സിറ്റി ഫ്ലവർ ജുബൈലിൽ സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ
വിതരണം ചെയ്യുന്നു
ജുബൈൽ: സൗദിയിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ സിറ്റി ഫ്ലവർ ജുബൈലിൽ ‘ബയ് മോർ സേവ് മോറി’െൻറ ഭാഗമായി കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ വിഭാഗങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് സിറ്റിഫ്ലവർ ജീവനക്കാർ വിതരണം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്റ്റോർ മാനേജർ ഹനീഫ കമ്പയത്തിൽ, സിറ്റി ഫ്ലവർ ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ നൗഷാദ് എന്നിവർ സമ്മാനിച്ചു. ഹീന ഖാൻ പരിപാടിയുടെ അവതാരകയായിരുന്നു. സുനിൽ കുമാർ, ഷിനോജ് എന്നിവർ വിധികർത്താക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.