സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റും നൂപുരധ്വനി ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘മെഹന്തി ഫെസ്റ്റ് 2026’
ജുബൈൽ: നൂപുരധ്വനി ആർട്സ് അക്കാദമിയും സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ‘മെഹന്തി ഫെസ്റ്റ് 2026’ സിറ്റിഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്നു. ജുബൈലിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 25-ഓളം പേർ മെഹന്തി മത്സരത്തിൽ മാറ്റുരച്ചു. വനിതകളും കുട്ടികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് പരിപാടിയിലുടനീളം ദൃശ്യമായത്.
ഫെസ്റ്റിെൻറ ഭാഗമായി നൂപുരധ്വനി ആർട്സ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികളും മുതിർന്നവരുടെ വിവിധ സാംസ്കാരിക അവതരണങ്ങളും അരങ്ങേറി. കാണികളുടെ വലിയ കൈയടിയോടെയും പ്രോത്സാഹനത്തോടെയുമാണ് നൃത്തവും മറ്റ് ഇതര കലാപരിപാടികളും സ്വീകരിക്കപ്പെട്ടത്.
തുടർന്ന് നടന്ന ചടങ്ങിൽ, മെഹന്തി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായവർക്കുള്ള സമ്മാനങ്ങൾ സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായതിൽ, മാർക്കറ്റിങ് മാനേജർ നൗഷാദ് കാപ്പാട്, താജുദ്ധീൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഗിരീഷ് കെ. ഹരിദാസ്, സഫ്രാസ് എന്നിവർ ചേർന്ന് സമ്മാനിച്ചു. സഫീന താജുദീൻ പരിപാടികൾ പൂർണമായി നിയന്ത്രിച്ചു. ദയാന ആൻറണി, സയിൻ കോയ എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.