വിലങ്ങാട് ദുരന്ത ബാധിതർക്ക് വേണ്ടി നിർമിച്ച ആദ്യ വീട്
‘കോഴിക്കോടൻസ് റിയാദ്’ ഭാരവാഹികൾ ഷാഫി പറമ്പിൽ എം.പിയുടെ സാന്നിദ്ധ്യത്തിൽ കൈമാറുന്നു
റിയാദ്: വിലങ്ങാട് പ്രകൃതിദുരന്തത്തിൽ വീടും ജീവിതസമ്പാദ്യവും നഷ്ടപ്പെട്ട കുടുംബത്തിന് പ്രവാസി മലയാളികളുടെ കൈത്താങ്ങ്. റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ പുനരധിവാസ പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. വടകര എം.പി ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കെ.സി. ഷാജു, കൺവീനർ റാഫി കൊയിലാണ്ടി, സ്ഥാപക അംഗങ്ങളായ ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, ഫൈസൽ അഹമ്മദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഉമർ മുക്കം, പ്രഷീദ് കൊയിലാണ്ടി എന്നിവർ ചേർന്നാണ് കുടുംബത്തിന് താക്കോൽ കൈമാറിയത്.
ചടങ്ങിൽ ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. നവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെബി സെബാസ്റ്റ്യൻ, ലൗലി ബിജു എടാട്ട്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്, സൽമാ രാജു, ജമാൽ കോരങ്ങാട്ട്, മോഹനൻ പാറക്കടവ്, എൻ.കെ. മുത്തലിബ്, രവീഷ് വളയം, ബവിത്ത് മലോൽ, അനസ് നങ്ങാണ്ടി, വി.കെ. മൂസ, അഷറഫ് കൊറ്റാല, ജോസ് ഇരുപ്പക്കാട്ട്, ഒ. മുനീർ, പി.എസ്. ശശി, ബാലകൃഷ്ണൻ വിലങ്ങാട് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.