ത്വാഇഫ്​ ഒട്ടകമേളക്ക്​ പ്രൗഢ സമാപനം

ജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​​െൻറ നാമധേയത്തിലുള്ള ത്വാഇഫ്​ ഒട്ടകമേള സമാപിച്ചു. സമാപന ചടങ്ങിൽ പ​െങ്കടുക്കാൻ അമീർ മുഹമ്മദും അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ശനിയാഴ്​ച തന്നെ ത്വാഇഫിൽ എത്തിയിരുന്നു. 787 ഇനങ്ങളിലായി 11,186 ഒട്ടകങ്ങളാണ്​ മേളയുടെ ഭാഗമായത്​. ഇൗയിനത്തിലെ ഗിന്നസ്​ റെക്കോഡും ത്വാഇഫ്​ മേളക്ക്​ ലഭിച്ചു. സമാപന ചടങ്ങുകളിൽ സൗദി, അബുദബി കിരീടാവകാശികൾക്ക്​ പു​റമേ, ബഹ്​റൈൻ യുവജനക്ഷേമ, കായിക സുപ്രീം കൗൺസിൽ പ്രസിഡൻറ്​ ശൈഖ്​ നാസർ ബിൻ ഹമദ്​ ആൽഖലീഫയും നിരവധി ഉ​േദ്യാഗസ്​ഥ പ്രമുഖരും പ​െങ്കടുത്തു.

Tags:    
News Summary - camel fest-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.