ജിദ്ദ: കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് പൊതുജനങ്ങളെയും പ്രവാസി സമൂഹത്തെയും ഒരുപോലെ വഞ്ചിക്കുന്നതാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി കുറ്റപ്പെടുത്തി. ജനവികാരം ഭയന്നുള്ള ചില ‘ചെപ്പടി വിദ്യകൾ’ മാത്രമാണ് ബജറ്റിലുള്ളതെന്നും കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.നാടിെൻറ സാമ്പത്തിക നട്ടെല്ലായ പ്രവാസികൾക്കായി പ്രഖ്യാപിച്ച തുക ഒന്നിനും തികയാത്തതാണ്. മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കാൻ കഴിയാത്ത സർക്കാർ പുതിയ വാഗ്ദാനങ്ങൾ നൽകുന്നത് പ്രഹസനമാണ്.ശക്തമായ ഭരണവിരുദ്ധ വികാരത്തിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണിത്. നിലവിലെ ലോക കേരളസഭ സാധാരണക്കാരായ പ്രവാസികൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല. ഇത് അടിയന്തരമായി പരിഷ്കരിച്ച് സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാക്കണമെന്നും ഒ.ഐ.സി.സി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.