റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ഒരു ബസ് വെയ്റ്റിങ് സ്റ്റേഷന് കേടുവരുത്തിയ രണ്ടുപേർ പിടിയിൽ. യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിലെ സുരക്ഷ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതായുള്ള വിഡിയോയിൽനിന്ന് തിരിച്ചറിഞ്ഞ രണ്ടു പേരെയാണ് റിയാദ് മേഖല പൊലീസ് അറസ്റ്റ് ചെയ്തത്.
വിഡിയോ ഷൂട്ട് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു. എല്ലാവരും സുരക്ഷ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണം. പൊതുസ്വത്ത് നശിപ്പിക്കുകയോ അതിന്മേൽ അതിക്രമം കാണിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും പൊതുസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.