നവോദയ വെളിച്ചം പരിപാടിയിൽ മോഹൻ വസുധ ഒ.എൻ.വി അനുസ്മരണപ്രഭാഷണം നടത്തുന്നു
ദമ്മാം: നവോദയ വെളിച്ചം വായനശാലയുടെ പ്രതിമാസ പുസ്തകവായനയുടെ ഭാഗമായി ലാജോ ജോസിെൻറ 'റൂത്തിെൻറ ലോകം', കെ.ആർ. മീരയുടെ 'കലാച്ചി' എന്നീ നോവലുകളെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. ലതിക അങ്ങേപ്പാട്ട് 'റൂത്തിെൻറ ലോകം' എന്ന നോവലും മഞ്ജുഷ ലജിത് 'കലാച്ചി' എന്ന നോവലും ചടങ്ങിൽ പരിചയപ്പെടുത്തി.
അഡ്വ. ആർ. ഷഹിന മോഡറേറ്ററായ മോഹൻ വസുധ ഒ.എൻ.വി. അനുസ്മരണ പ്രഭാഷണം നടത്തിസുനിൽ മുഹമ്മദ്, ഡോ. രശ്മി ചന്ദ്രൻ, നവോദയ ജോ.സെക്രട്ടറി വിദ്യാധരൻ കോയാടൻ, കേന്ദ്ര വൈസ് പ്രസി. ശ്രീജിത്ത് അമ്പാൻ എന്നിവർ സന്നിഹിതരായിരുന്നു. ഷിജു കലയപുരം, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോ.കൺവീനർ കുര്യാക്കോസ്, നവോദയ കേന്ദ്ര എക്സി. അംഗം ടി.എൻ. ഷബീർ, ബിമൽ പ്രകാശ്, കുടുംബ വേദി കേന്ദ്ര എക്സി.അംഗം ജ്യോത്സന പങ്കെടുത്തു. നവോദയ കേന്ദ്ര സാംസ്കാരിക വിഭാഗം ആക്ടിങ് ചെയർപേഴ്സൻ മാത്തുക്കുട്ടി പള്ളിപ്പാട് സ്വാഗതവും നവോദയ കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോ.കൺവീനർ സാലു മാഷ് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.