ദമ്മാം: ഒഴിവാക്കലുകളുണ്ടായിട്ടും കലയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം തിരിഞ്ഞുനടക്കാൻ തയാറാവാതെ മുന്നോട്ടുതന്നെ നടക്കാൻ തുനിഞ്ഞതാണ് ഇന്ന് ആരെങ്കിലുമാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണമെന്ന് സിനിമ നടനും മിമിക്രി കലാകാരനുയ ബിനു അടിമാലി. സൗദി ആലപ്പുഴ വെൽെഫയർ അസോസിയേഷൻ ‘സവ’ ജുൈബൽ ഘടകം സംഘടിപ്പിച്ച ‘സ്നേഹ സ്പർശം’ എന്ന പരിപാടിയിൽ തെൻറ കലാവഴികളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പക്കും വാഴക്കും പറ്റിയ ൈഹറേഞ്ച് മണ്ണ് പക്ഷേ, കലയുടെ വളർച്ചക്ക് പറ്റിയതായിരുന്നില്ല. അവധിക്കാലങ്ങളിൽ അച്ഛെൻറ വീടായ ഹരിപ്പാേട്ടക്കുള്ള സഞ്ചാരമാണ് തന്നിലെ കലാകാരനെ ഉണർത്തിയത്. അവിടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആർത്തിയോടെയാണ് കണ്ട് തീർത്തത്. അവിെട പരിപാടി അവതരിപ്പിക്കാൻ വരുന്ന കലാകാരന്മാരെ ആരാധനയോടെ നോക്കിക്കണ്ടു. അവർ വന്ന വണ്ടികളിൽ ഒന്നു തൊടുകയോ അവരെ സ്പർശിക്കാൻ സാധിക്കുകയോ ചെയ്യുന്നത് വലിയ നിർവൃതിയായിരുന്നു.
അടിമാലിയിൽനിന്ന് പല ബസുകൾ മാറിക്കയറി എറണാകുളത്ത് വന്നിരുന്നതാണ് കലയുടെ വഴിയിൽ സഹായകമായത്. സന്ധ്യമയങ്ങിയാൽ ൈഹറേഞ്ചിലേക്ക് ബസില്ല. അതുകൊണ്ടുതെന്ന, എല്ലാവരും പരിപാടികൾ നേരത്തേ അവസാനിക്കണേയെന്ന് ആഗ്രഹിക്കുേമ്പാൾ താൻ മാത്രം പരിപാടികൾ അവസാനിക്കരുതേ എന്ന് പ്രാർഥിക്കുകയാണ് ചെയ്തിരുന്നത്. ഒരിക്കൽ കൊച്ചിൻ ജോക്സിൽ ഒരു ഫീമെയിൽ പാട്ടുകാരനെ വേണം. തനിക്ക് സ്ത്രീ സ്വരത്തിൽ പാടാൻ അറിയില്ലെങ്കിലും അതിൽ ഒന്നു കയറിപ്പറ്റാനുള്ള മോഹം കാരണം അറിയാമെന്ന് കള്ളം പറഞ്ഞു. പാട്ട് ശരിയല്ലാത്തതിനാൽ മൂന്നാമത്തെ പരിപാടിക്ക് അവർ വിളിച്ചില്ല. കേട്ടറിഞ്ഞ് അവിടെച്ചെല്ലുേമ്പാൾ മെറ്റാരൾ പാട്ടുപാടുന്നു. അവിടെ നിന്ന് ബസിൽ മടങ്ങുേമ്പാൾ വീടുവരെ ബസിലിരുന്ന് കരഞ്ഞു. കരച്ചിൽ കണ്ട് വീട്ടിൽ ആരെങ്കിലും മരിച്ചതാകുമെന്ന് കരുതി സീറ്റിൽ അടുത്തിരുന്നയാൾ ആശ്വസിപ്പിച്ചു.
പക്ഷേ, അന്നത്തെ അവഗണനയാണ് തന്നെ ചിരിയുടെ വഴിയിൽ അറിയപ്പെടുന്നവനാക്കിയത്. ഇല്ലായിരുന്നെങ്കിൽ സ്ത്രീ സ്വരത്തിൽ പാടുന്ന ഒരാൾ മാത്രമായി താൻ മാറിപ്പോകുമായിരുന്നു. സാഗർ ഷിയാസും മണിയൻപിള്ള രാജുവും നാദിർഷായുമൊക്കെയാണ് കൂടുതൽ അവസരങ്ങൾ നൽകിയത്. ആദ്യ സിനിമയിൽ അവസരം തന്നത് മണിയൻപിള്ള രാജു സാർ ആയിരുന്നു. അത് ഒരിക്കലും മറക്കാത്ത കടപ്പാടായി മനസ്സിൽ സൂക്ഷിച്ചുവെക്കും. ഒരിക്കൽ ഒരു റിയാലിറ്റി ഷോയിൽ പ്രതീക്ഷിച്ച അത്ര വിജയിക്കാനായില്ല. ഇതിെൻറ പിന്നണിയിലുള്ളവർ ടീം ലീഡറായ തെൻറ കരച്ചിലാണ് പ്രതീക്ഷിച്ചത്. ശോകാന്തരീക്ഷത്തിന് പറ്റുന്ന സംഗീതവും അവർ േപ്ല ചെയ്തു. എന്നാൽ, അതിനേയും വളരെ പ്രതീക്ഷയോടെ തിരിച്ചടിച്ച മറുപടി ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. ‘കേശു ഇൗ വീടിെൻറ നാഥൻ’ എന്ന ദിലീപ് സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. അതിൽ നല്ലൊരു വേഷമാണ്. നാദിർഷ തന്ന സമ്മാനമാണ്. പ്രവാസികൾ തന്ന സ്നേഹസമ്മാനമായ എസ്.എം.എസുകളാണ് റിയാലിറ്റിഷോ വഴി തന്നെപ്പോലുള്ള കലാകാരന്മാരെ വളർത്തിയത്. അതിനൊക്കെ എന്നും നന്ദിയുള്ളവരാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.