ജിദ്ദ ബലദിലെ വെയർഹൗസുകളിൽനിന്ന്​ കണ്ടെത്തിയ നിരോധിത സൗന്ദര്യ വർധക വസ്​തുക്കൾ

നിരോധിത സൗന്ദര്യ വർധക വസ്​തുക്കളുടെ 15,300 പാക്കറ്റുകൾ പിടിച്ചെടുത്തു

ജിദ്ദ: നിരോധിത സൗന്ദര്യവർധക വസ്​തുക്കളുടെ 15300 പാക്കറ്റുകൾ ജിദ്ദയിൽ കണ്ടെത്തി. ബലദ്​ ബലദിയ (മുനിസിപ്പാലിറ്റി) പരിധിയിലെ രണ്ട്​ വെയർഹൗസുകളിൽ നിന്നാണ്​ ഫീൽഡ്​ നിരീക്ഷണ ഉദ്യേഗസ്ഥർ ഇത്രയും നിരോധിത സൗന്ദര്യവസ്​തുക്കൾ പിടിച്ചെടുത്തത്​. വിൽപനക്കായി സൂക്ഷിച്ചതായിരുന്നു. മുനിസിപ്പാലിറ്റിക്ക്​ കീഴിലെ ഫീൽഡ്​ നിരീക്ഷണ സംഘമാണ്​ നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് വെയർഹൗസുകൾ കണ്ടെത്തിയതെന്ന്​ ബലദ്​ ബലദിയ മേധാവി എൻജി. അഹ്​മദ്​ അൽശാഫി പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തി​െൻറയും ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ രണ്ട് ​സ്ഥലങ്ങളിൽ നിന്ന്​ 15,000 ലധികം പാക്കറ്റുകൾ കണ്ടെടുത്തു. ഇരുവകുപ്പുകൾ ​പതിവ്​ നടപടികൾ പൂർത്തിയാക്കി.

വെയർഹൗസുകൾ അടച്ചുപൂട്ടുകയും ഉടമകളോട്​ ഹാജരാകാൻ നോട്ടീസ്​ നൽകുകയും ചെയ്​തിട്ടുണ്ട്​. നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പിടികൂടാനുള്ള പരിശോധന തുടരുമെന്നും ബലദിയ ഒാഫീസ്​ മേധാവി പറഞ്ഞു.

Tags:    
News Summary - 15,300 packets of banned beauty products were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.