എ.​വി. ഹം​സ​ക്കോ​യ​ക്ക്​ ത്വാ​ഇ​ഫ് സി​റ്റി കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹ് ന​ൽ​കു​ന്നു

എ.​വി. ഹം​സ​ക്കോ​യ​ക്ക് ത്വാ​ഇ​ഫ് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ത്വാ​ഇ​ഫ്: മൂ​ന്നു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന എ.​വി ഹം​സ​ക്കോ​യ​ക്ക് ത്വാ​ഇ​ഫ് സി​റ്റി കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ത്വാ​ഇ​ഫ് സൂ​ഖ് ബ​ല​ദി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​നാ​യ ഹം​സ​ക്കോ​യ സ​ജീ​വ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ ക​ട​യാ​ക്കോ​ട്ടി​ൽ അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി ത്വാ​ഇ​ഫ് സി​റ്റി ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹ് ഹം​സ​ക്കോ​യ​ക്ക് കൈ​മാ​റി. സ​ലാം പു​ല്ലാ​ളൂ​ർ, ഹാ​രി​സ് ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് ഹി​ബ, അ​നീ​സ്, ശ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​റ്റി ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് തി​ണ്ട​ലം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്റ​ഫ് കാ​യ​ക്കൂ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - A.V. Hamzakoya- Twaif KMCC - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.