തബൂക്ക്: ഉപരിപഠനത്തിനായി തബൂക്കിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന മാസ് തബൂക്ക് ബാലവേദിയുടെ സജീവ പ്രവർത്തകരും തബൂക്ക് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുമായ ആര്യൻ അനിൽ, നരേൻ അനിൽ എന്നിവർക്ക് മാസ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ആന്റണി ജൂഡ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാസ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ, പ്രസിഡന്റ് റഹീം ഭരതന്നൂർ, മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതിയംഗം സാജിത ടീച്ചർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്തഫ തെക്കൻ, പി.വി. ആന്റണി, സജിത്ത് രാമചചന്ദ്രൻ, വിശ്വൻ, ചന്ദ്രശേഖരക്കുറുപ്പ്, രമ്യ സജിത്ത്, ലാൽ കരുണാകരൻ, സുരേഷ്, പ്രവീൺ പുതിയാണ്ടി, ബാലവേദി പ്രവർത്തകരായ നാദിയ മുഹമ്മദ് അലി, ഏയ്ഞ്ചൽ മേരി ജോൺ, മരിയ റോസ് മാത്യു, അൽഡ്രീന, ആരോൺ പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ബാലവേദിയുടെ ഉപഹാരം ഇരുവർക്കും സമർപ്പിച്ചു. പരിപാടിക്ക് ഉബൈസ് മുസ്തഫ സ്വാഗതവും സ്പന്ദന പ്രവീൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.