റിയാദ്: സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കാൻ പുതിയ നിബന്ധന. സൗദി വി മാനങ്ങളിലെത്തിയാൽ മാത്രമേ ഇൗ വിസയിൽ സൗദിയിൽ പ്രവേശിക്കാനാവൂ. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും ഷെൻഗൺ വിസയുള്ളവർക്കുമാണ് പുതിയ നിബന്ധന ബാധകം. സെപ്റ്റംബർ 27 മുതലാണ് സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നത്.
49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ വിസ അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശന വിസയുള്ളവര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ ഇൗ മാസം ഒന്നാം തീയതിമുതൽ അനുവദിച്ചു തുടങ്ങിയത്.
എന്നാൽ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും ഷെൻഗൺ വിസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ വിദേശ വിമാനങ്ങളിൽ എത്താൻ പാടില്ല. ഇങ്ങനെയുള്ളവർ സൗദി വിമാനങ്ങളായ സൗദി എയർലൈൻസ്, ഫ്ലൈ നാസ്, ഫ്ലൈ അദീൽ, സൗദി ഗൾഫ് എയർലൈൻസ് എന്നീ വിമാനങ്ങളിൽതന്നെ വരണം. ഇങ്ങനെ എത്തുന്നവർക്ക് റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽനിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. അതിനുശേഷം രാജ്യത്തെവിടെയും സഞ്ചരിക്കാൻ അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.