സോക്കർ ജി.എം 16 യാംബു സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ അറാട്കോ മലബാർ എഫ്.സി ടീം യാംബു
യാംബു: സോക്കർ ജി.എം 16 യാംബു സംഘടിപ്പിച്ച പ്രഥമ ഫൈവ്‌സ് ഏകദിന ഫുട്ബാൾ മത്സരത്തിൽ അറാട്കോ മലബാർ എഫ്.സി ടീം യാംബു ജേതാക്കളായി. റദ്വ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ സോക്കർ ജി.എം 16 യാംബു ടീമിനെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തിയാണ് അറാട്കോ മലബാർ എഫ്.സി യാംബു ടീം വിജയിച്ചത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഷാനിൽ ബാവ, ഏറ്റവും നല്ല ഗോൾ കീപ്പർ മുനീർ, മികച്ച ഡിഫൻഡർ സജാദ് നനു (എല്ലാവരും അറാട്കോ മലബാർ എഫ്.സി ടീം) എന്നിവരെ തെരഞ്ഞെടുത്തു.
മത്സരത്തിൽ ഏഴു ഗോളുകളടിച്ച് റിസ്‌വാൻ (എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി) പ്രത്യേക ട്രോഫിക്ക് അർഹനായി. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സിറാജ് മുസ്‌ലിയാരകത്ത്, സമ മെഡിക്കൽ കമ്പനി ഓപറേഷൻ മാനേജർ സുഹൈബ് നായക്കൻ, ഫർഹാൻ മോങ്ങം എന്നിവർ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. യാംബുവിലെ 14 ടീമുകൾ മാറ്റുരച്ച മത്സരം വലിയ ആവേശത്തോടെയാണ് യാംബുവിലെ ഫുട്ബാൾ പ്രേമികൾ ഏറ്റെടുത്തത്. ഫുട്ബാൾ കമ്മിറ്റി ഭാരവാഹികളായ അൻവർ പൂക്കോട്ടുംപ്പാടം, ശറഫു കൂട്ടിലങ്ങാടി, ശാഹുൽ കണ്ണൂർ, ജുനൈസ് സനൂപ്, അമീൻ, നൗഫൽ കുഞ്ഞു, ശാഫിൽ, ഷഫീഖ്, മൻസൂർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.