അബ്ഹ: അസീർ മേഖലയിൽ അറബി അക്ഷരങ്ങളാൽ അലങ്കരിച്ച മതിൽ ശ്രദ്ധേയമാകുന്നു. അറബി ഭാഷാ ദിനത്തോടനുബന്ധിച്ചാണ് റി ജാലുൽ അൽമഅ് മേഖലയിൽ അറബി അക്ഷരങ്ങളാൽ മതിൽ അലങ്കരിച്ചത്. ബലദിയ ഒാഫീസിെൻറ സഹായത്താൽ സ്വദേശി കലാകാരനായ അയ്മൻ ആലു ഇവാദ് എന്നയാളാണ് ഇൗ അലങ്കാരപ്പണിക്ക് പിന്നിൽ. മേഖലയിലെ ഏറ്റവും വലിയ അലങ്കരിച്ച ചുവരാണിത്. അറബി ഭാഷയുടെ ഭംഗി പരിചയപ്പെടുത്തുകയും യുവാക്കളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരെമാരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബലദിയ ഒാഫീസ് മേധാവി സഇൗദ് ആലു ഹാഫിദ് പറഞ്ഞു. ഇൗ ആവിഷ്കാരത്തിന് പരക്കെ പ്രശംസ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.