ജുബൈൽ: യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ അറബിക് കാലിഗ്രഫിയെ ഉൾപ്പെടുത്താ നുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ശിൽപശാലയും സമ്മേളനവും സൗദി സാംസ്കാരിക മന്ത്രാല യം റിയാദിൽ സംഘടിപ്പിക്കുന്നു. ഇതു വഴി അറേബ്യൻ അക്ഷരകലാവേലയും ലോക പൈതൃകമായി അംഗീകരിക്കപ്പെടാൻ വഴിതെളിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അറബ് ലീഗ് എജുക്കേഷനൽ, കൾചറൽ ആൻഡ് സയൻറിഫിക് ഓർഗനൈസേഷെൻറ (എ.എൽ.ഇ.സി.എസ്.ഒ) പങ്കാളിത്തത്തോടെ റിയാദിൽ നടക്കുന്ന അഞ്ചു ദിവസത്തെ പരിപാടിയിൽ 16 അറബ് രാജ്യങ്ങൾ പങ്കെടുക്കും. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ അറബിക് കാലിഗ്രഫിയെ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടുക എന്നതും സമ്മേളന ലക്ഷ്യമാണ്.
പൈതൃക പട്ടിക രജിസ്ട്രേഷനുവേണ്ടി സൗദി ദേശീയ വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്രസമിതിയുടെ സഹകരണത്തോടെ മാർച്ചിൽ യുനെസ്കോക്ക് രേഖകൾ സമർപ്പിക്കാൻ സൗദി ഹെറിറ്റേജ് പ്രിസർവേഷൻ സൊസൈറ്റി തയാറെടുപ്പ് നടത്തുകയാണ്. മാനവ സാംസ്കാരിക പൈതൃകം വിഷയമാക്കി പഠനം നടത്തുന്നവർ, വിദ്യാഭ്യാസ വിചക്ഷണർ, ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധർ തുടങ്ങിയവരുടെ സഹായത്തോടെ അറബിക് കാലിഗ്രാഫിയെ ലോകത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവരാനും അർഹിക്കുന്ന പ്രാധാന്യം നേടിയെടുക്കാനും ഇതിലൂടെ കഴിയും. അറബി അക്ഷരകല യുനെസ്കോ അംഗീകാരം നേടാനിടയായാൽ 2020 അറബി കാലിഗ്രാഫിയുടെ വർഷമാണെന്ന് സൗദി സാംസ്കാരിക മന്ത്രി മുമ്പ് നടത്തിയ പ്രഖ്യാപനത്തെ സാധൂകരിക്കുന്ന നടപടിയാവും.
അറബി, ഇസ്ലാമിക സാംസ്കാരിക സ്വത്വത്തിെൻറ ഏറ്റവും സമ്പന്നമായ വശങ്ങളിലൊന്നായ അറബി കാലിഗ്രഫിക്ക് അതിെൻറ നീണ്ട ചരിത്രവും അതുല്യതയും കാരണം അസാധാരണമായ മൂല്യമുണ്ടെന്ന് സൗദി ദേശീയ വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്ര കമീഷൻ സെക്രട്ടറി ജനറൽ ഹട്ടൻ ബിൻ മൗനിർ ബിൻ സമൻ പറഞ്ഞു. അറബ് സംസ്കാരം ഉൾക്കൊള്ളുന്ന ഒരു വൈജ്ഞാനിക കപ്പലാണ് അറബിക് കാലിഗ്രഫി കലയെന്ന് കമീഷൻ ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ-ഈദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.