ജിദ്ദ: വണ്ടൂർ മണ്ഡലം നിയമസഭ അംഗം എ.പി. അനിൽകുമാർ എം.എൽ.എ മണ്ഡലത്തിൽ നിന്നുള്ള ജിദ്ദ യിലെ പ്രവാസി പ്രതിനിധികളുമായി സംവദിച്ചു പ്രവാസി പ്രശ്നങ്ങൾ ചർച്ച ചെയ്തു. എട്ട് പ ഞ്ചായത്തുകളിൽ നിന്നുള്ള വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ പ്രവർത്തകരും വണ്ട ൂർ മണ്ഡലത്തിൽ നിന്നുള്ള പൗര പ്രമുഖരും ഓൺലൈൻ വിഡിയോ മീറ്റിങ്ങിൽ പങ്കെടുത്തു.
എം.എൽ.എ ഓഫിസ് കേന്ദ്രീകരിച്ചു പ്രവാസി ഹെൽപ് ഡെസ്ക്, പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടി, തിരിച്ചെത്തുന്ന പ്രവാസികൾക്ക് നാട്ടിൽ ഒരുക്കേണ്ട സജ്ജീകരണങ്ങൾ, നോർക്ക സേവനങ്ങൾ, പ്രവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ പ്രതിനിധികൾ എം.എൽ.എക്കു മുന്നിൽ ഉന്നയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ എന്നും കൂടെയുണ്ടാവുമെന്നും തന്നാൽ കഴിയുന്ന എല്ലാ സമ്മർദവും ഭരണകൂടങ്ങളിൽ ചെലുത്തുമെന്നും കോൺഗ്രസ് പാർട്ടി നേതാക്കളുമായി കാര്യങ്ങൾ പങ്കുവെക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കെ.ടി.എ. മുനീർ യോഗം നിയന്ത്രിച്ചു.
വി.പി. മുഹമ്മദലി, നിസാം മമ്പാട്, ബേബി നീലാംബ്ര, വി.പി. ഷിയാസ്, സാദിഖലി തുവ്വൂർ, സലീം മമ്പാട്, ഫിറോസ് കണ്ണങ്ങാടൻ, ജംഷിർ തുവ്വൂർ, ബഷീറലി പരുത്തികുന്നൻ, സജിൽ മുഹമ്മദ് പാപ്പറ്റ, അസ്കർ വണ്ടൂർ, ഫസലുല്ല വെളുബാലി, യൂസഫ് കുരിക്കൾ, മുഹ്ളാർ തങ്ങൾ, റസാഖ് പൈക്കാടൻ, മുനീർ കട്ടുമുണ്ട, ഉസ്മാൻ കുണ്ടുകാവിൽ, അനീസ് പുളിക്കൽ, റസീന വണ്ടൂർ തുടങ്ങി അമ്പതിലധികം പേർ എം.എൽ.എയുമായി ആശയവിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.