സൗദി ലുലുവിൽ വാർഷികാഘോഷ മെഗാ ഓഫറുകൾ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ നാ​ല് ദി​വ​സം നീ​ളു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ മെ​ഗാ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വു​ക​ളും മെ​ഗാ ഡീ​ലു​ക​ളു​മാ​ണ് ഈ ​വേ​ന​ൽ​ക്കാ​ല​ത്ത് ലു​ലു ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജൂ​ൺ 27 മു​ത​ൽ 30 വ​രെ സൗ​ദി​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കും. മു​റ​ബ്ബ​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ഗാ​യി​ക ദാ​ന റ​സീ​ഖ് ഓ​ഫ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​െൻറ ഭാ​ഗ​മാ​യി ദാ​ന റ​സീ​ഖ് ന​യി​ച്ച സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ലാ​ഭ​വും സ​മ്മാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഓ​ഫ​റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദൈ​നം​ദി​ന ഗ്രോ​സ​റി സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫു​ഡ്, ഹോ​ട്ട് ഫു​ഡ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഹോം ​അ​പ്ല​യ​ൻ​സ​സ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് ബ്യൂ​ട്ടി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ, കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കു​മാ​യു​ള്ള ഏ​റ്റ​വും പു​തി​യ ഫാ​ഷ​ൻ ട്രെ​ൻ​ഡു​ക​ളും അ​ത്യാ​ധു​നി​ക ടെ​ക് ഡീ​ലു​ക​ളും ഈ ​ഓ​ഫ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ൾ ലു​ലു​വി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​നു​ള്ള ന​ന്ദി പ്ര​കാ​ശി​പ്പി​ക്കാ​നാ​ണ് ഈ ​വാ​ർ​ഷി​കാ​ഘോ​ഷ ഓ​ഫ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്സ് സൗ​ദി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് പ​റ​ഞ്ഞു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും കൂ​ടു​ത​ൽ മി​ക​ച്ച ഓ​ഫ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ സൗ​ദി​യി​ലെ ജ​ന​ങ്ങ​ളു​ടെ ഷോ​പ്പി​ങ്​ അ​നു​ഭ​വം കൂ​ടു​ത​ൽ സ​ന്തോ​ഷ​ക​ര​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​ദ്ദേ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷ ഷോ​പ്പി​ങ്​ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി പ്ര​മു​ഖ ബാ​ങ്കു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളും ലു​ലു ഒ​രു​ക്കി​യി​ട്ടു​ണ്ട്. റി​യാ​ദ് ബാ​ങ്ക്, അ​റ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, എ​സ്.​എ​ൻ.​ബി, സാ​ബ്, എ​മി​റേ​റ്റ്സ് എ​ൻ.​ബി.​ഡി, അ​ൽ രാ​ജ്ഹി ബാ​ങ്ക് എ​ന്നി​വ വ​ഴി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് പ​ലി​ശ​ര​ഹി​ത ത​വ​ണ വ്യ​വ​സ്ഥ​ക​ൾ ല​ഭ്യ​മാ​ണ്. ഇ​തി​ന് പു​റ​മെ വി​വി​ധ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ​ക്കു​ള്ള പ്രൊ​മോ​ഷ​നു​ക​ളും ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും. ‘ടാ​ബി’, ‘ത​മാ​ര’ എ​ന്നി​വ​യി​ലൂ​ടെ സാ​ധ​ന​ങ്ങ​ൾ ഇ​പ്പോ​ൾ വാ​ങ്ങി പി​ന്നീ​ട് പ​ണ​മ​ട​യ്ക്കാ​നു​ള്ള (ഷോ​പ്പ്​ നൗ, ​പേ ലേ​റ്റ​ർ) സൗ​ക​ര്യ​വും ലു​ലു​വി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Anniversary Mega Offers at Saudi LuLu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.