ഇല്ലിക്കൽ ഹുസൈന് ‘ജാപ്പ’യുടെ ഉപഹാരം അനീഷ് തടയേക്കൽ കൈമാറുന്നു
ജിദ്ദ: ഉംറ ചെയ്യാൻ മക്കയിൽ എത്തിയ അമരമ്പലം പഞ്ചായത്ത് പ്രസിഡന്റും രണ്ടാം വാർഡ് മെംബറുമായ ഇല്ലിക്കൽ ഹുസൈൻ എന്ന കുഞ്ഞിപ്പുവിന് ജിദ്ദയിലെ അമരമ്പലം പഞ്ചായത്ത് കൂട്ടായ്മയായ ‘ജാപ്പ’സ്വീകരണം നൽകി. യോഗത്തിൽ പ്രസിഡന്റ് അനീഷ് തട്ടിയേക്കൽ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു.
മുൻ പ്രസിഡന്റ് ജലീൽ മാടമ്പ്ര, അഫ്സൽ മുണ്ടശ്ശേരി, ടി.പി. മുനീർ, ഷമീർ കല്ലുങ്ങൽ, ഹസ്ക്കർ മാനീരി എന്നിവർ സംസാരിച്ചു. ഇല്ലിക്കൽ ഹുസൈൻ മറുപടി പറഞ്ഞു.
സെക്രട്ടറി ഷിഹാബ് പൊറ്റമ്മൽ സ്വാഗതവും നിസ്നു ഹുസൈൻ നന്ദിയും പറഞ്ഞു. കുഞ്ഞാപ്പു ഇല്ലിക്കൽ, വി.പി. ഹസ്ക്കർ, അഷ്റഫ് കണ്ണത്ത്, ഉമർ തോട്ടേക്കാട്, ശരീഫ് തങ്ങൾ, ഫൈസൽ മാമ്പറ്റ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.