1. നിത്യശ്രീ, 2. നിരേൻ നിർമാല്യൻ, 3. എറിൻ ശങ്കർ, 4. ഗോപിക സന്തോഷ്,
5. ആൻഡ്രൂ അബ്രഹാം അജയ്
ദമ്മാം: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ദമ്മാം അൽ കൊസാമ ഇൻറർനാഷനൽ സ്കൂളിന് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 34 വിദ്യാർഥികളിൽ 25 കുട്ടികൾ ഡിസ്റ്റിങ്ഷനോടുകൂടി വിജയിച്ചു.
11 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി. ഒൻപത് കുട്ടികൾ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടി വിജയിച്ചു. നിത്യശ്രീ, ഗോപിക സന്തോഷ്, നിരേൻ നിർമാല്യൻ, എറിൻ ശങ്കർ, ആൻഡ്രൂ അബ്രഹാം അജയ്, രക്ഷാംബിഹ ശ്രീവിദ്യ, മുഹമ്മദ് ഹസൻ ശൈഖ്, തപസ്യ അധികാരി, ലാമിയ ലബീബ്, ബ്ലെസി റോസ്, മുഹമ്മദ് സുൽത്താനുദ്ദീൻ, ഹിബനൂർ എന്നിവരാണ് 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയത്. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻറ്, പ്രിൻസിപ്പൽ, അധ്യാപകർ, അഡ്മിൻ സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.