അ​ൽ അ​ഹ്‌​സ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ‘ഓ​ണാ​ര​വം 2026’ ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അ​ൽ അ​ഹ്‌​സ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ‘ഓ​ണാ​ര​വം 2026’

അ​ൽ അ​ഹ്​​സ: അ​ൽ അ​ഹ്‌​സ​യി​ലെ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ ‘ഓ​ണാ​ര​വം 2026’ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​ത്തി​ൽ, കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് പാ​ച​കം ചെ​യ്തു കൊ​ണ്ടു​വ​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മാ​യി ന​ട​ത്തി​യ വ​ടം​വ​ലി മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, വി​വി​ധ​യി​നം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ച​ട​ങ്ങി​ൽ യു​വ സം​വി​ധാ​യ​ക​ൻ ജി​​ന്റോ തോ​മ​സി​നെ ആ​ദ​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് വി.​കെ. ജ​യ​ലാ​ൽ, ഗ​ണേ​ഷ് ര​മേ​ശ്, മി​ഥു​ൻ ബെ​ന്നി, സു​ധി സു​ധാ​ക​ര​ൻ, ശി​വ​രാ​ജ്, ജോ​ബി യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Al Ahsa Friendship Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.