അബ്ഹ വിമാനത്താവളം
Posted On
date_range Updated On
date_range അബ്ഹ വിമാനത്താവളം; രാത്രികാല സർവിസുകൾ നാളെ പുനരാരംഭിക്കും
അബ്ഹ: അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൽക്കാലികമായി നിർത്തിെവച്ചിരുന്ന രാത്രികാല വിമാന സർവിസുകൾ വ്യാഴാഴ്ച പുനരാരംഭിക്കുമെന്ന് വിമാനത്താവള ഡയറക്ടർ ജനറൽ അഹ്മദ് അൽ ഖഹ്താനി അറിയിച്ചു. നേരേത്ത ആഭ്യന്തര സർവിസുകൾ മാത്രം നടത്തിയിരുന്ന അബ്ഹ വിമാനത്താവളത്തിന് 2020 ആഗസ്റ്റിലാണ് അന്താരാഷ്ട്ര പദവി ലഭിക്കുന്നത്. ഇതോടെ ഇവിടെനിന്ന് ആഴ്ചയിൽ 188 ആഭ്യന്തര സർവിസും 34 അന്തർദേശീയ സർവിസുമായി 222 സർവിസുകൾ നടത്തിയിരുന്നു. ഇതിനിടക്ക് നിർത്തിെവച്ചിരുന്ന രാത്രികാല സർവിസുകളാണ് പുനരാരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.