Posted On
date_range Updated On
date_range ആന്ധ്ര സ്വദേശി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
ജുബൈൽ: ഹൃദയസ്തംഭനം മൂലം ഇന്ത്യാക്കാരൻ മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി നാരായൺ വംഗ (50) ആണ് റാസ് തനൂറാ പട്ടണത്തിന് സമീപം ജുഅയ്മയിൽ മരിച്ചത്. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റാസ് തനൂറായിലെ ഒരു ഇൻഡസ്ട്രിയൽ കമ്പനിയിൽ തൊഴിലാളിയായിരുന്നു നാരായൺ. മൃതദേഹം റാസ് തനൂറാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: പുണ്യവതി, മകൻ: സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.