സൗദിയിൽ അഞ്ച്​ വിദേശികൾ കൂടി മരിച്ചു; 1141 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ബുധനാഴ്​ച അഞ്ച്​ വിദേശികൾ കൂടി മരിച്ചു. 50നും 76നും ഇടയിൽ പ്രായമുള്ള അഞ്ചുപേരും മക്കയിലാണ്​ മരിച്ചത്​. ഇതോടെ രാജ്യത്ത്​ മരണസംഖ്യ 114 ആയി ഉയർന്നു. പുതുതായി 1141 പേരിൽ രോഗം സ്​ഥിരീകരി ച്ചു.

ആരോഗ്യവകുപ്പ് ശക്തമാക്കിയ​ ഫീൽഡ്​ സർവേ ആറാം ദിവസത്തേക്ക്​ കടന്നിരിക്കുകയാണെന്നും പുതിയ രോഗികളി ൽ ഭൂരിപക്ഷവും ഇതിലൂടെ കണ്ടുപിടിക്കുമെന്നും ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത്​ നിലവിൽ കോവിഡ്​​ ബാധിച്ചവരുടെ എണ്ണം 12772 ആയി. ഇവരിൽ 1812 പേർ സുഖം പ്രാപിച്ചു. ബുധനാഴ്​ച 172 പേർ​ രോഗമുക്തി നേടി​. 10,846 പേരാണ്​ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്​​. ഇതിൽ 82 പേർ​ ഗുരുതരാവസ്ഥയിലാണ്​​. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരുള്ളത്​​.

ആരോഗ്യ വകുപ്പി​​െൻറ 150ലേറെ മെഡിക്കൽ സംഘങ്ങൾ ജനങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിലേക്ക്​ നേരിട്ട്​ ചെന്ന്​ നടത്തുന്ന ആരോഗ്യ പരിശോധന രാജ്യവ്യാപകമായി തുടരുകയാണ്​.

അഞ്ചുപേർ കൂടി മരിച്ചതോടെ മക്ക മേഖലയിലെ മരണസംഖ്യ വൻതോതിലുയർന്നു. മക്കയിൽ മാത്രം മരിച്ചത്​ 45 പേരാണ്​. ഇതിൽ കൂടുതലും വിദേശികളാണ്​. രാജ്യത്ത്​ മരണപ്പെട്ടവരിൽ ഭൂരിപക്ഷവും വിദേശികളാണ്​. രോഗബാധിതരിലും 70 ശതമാനത്തിൽ കൂടുതൽ വിദേശികളാണ്​.

പുതിയ രോഗികൾ:
മക്ക (315), ഹുഫൂഫ്​ (240), റിയാദ്​ (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക്ക്​ (35), ദഹ്​റാൻ (26), ബീഷ (18), ത്വാഇഫ്​ (14), അൽഖർജ്​ (3), അൽതുവൽ (2), സബ്​യ (2), ഹാഇൽ (1), അൽഖുറയാത്ത്​ (1), ശറൂറ (1), അൽഹദ (1), അൽവജ്​ഹ്​ (1), അൽജാഫർ (1), ഉഗ്​ലത്​ സുഗൈർ (1), മിദ്​നബ്​ (1), യാംബു (1).

മരണസംഖ്യ:
മക്ക (45), മദീന (32), ജിദ്ദ (19), റിയാദ്​ (ആറ്​), ഹുഫൂഫ്​ (മൂന്ന്​), ജീസാൻ (ഒന്ന്​), ഖത്വീഫ് (ഒന്ന്​)​, ദമ്മാം (ഒന്ന്​), അൽഖോബാർ (ഒന്ന്​), ഖമീസ്​ മുശൈത്ത് (ഒന്ന്​)​, ബുറൈദ (ഒന്ന്​), ജുബൈൽ (ഒന്ന്​), അൽബദാഇ (ഒന്ന്​), തബൂക്ക്​ (ഒന്ന്​).

Tags:    
News Summary - 5 new covid death in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.