സൗ​ദി​യി​ൽ പ്ര​തി​ദി​നം 44 ഇ​ര​ട്ട​ക​ൾ വീ​തം ജ​നി​ക്കു​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 44 ഇ​ര​ട്ട​ക​ൾ ജ​നി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2022ൽ ​സൗ​ദി സ്ത്രീ​ക​ൾ 16,000ത്തില​ധി​കം ഇ​ര​ട്ട​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​താ​യി ഔ​ദ്യോ​ഗി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2022ൽ ​സൗ​ദി​യി​ൽ ഏ​ക​ദേ​ശം 4,17,000 പ്ര​സ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​യി​ൽ ഏ​ക​ദേ​ശം നാ​ലു ല​ക്ഷം ഒ​റ്റ ജ​ന​ന​ങ്ങ​ളാ​ണ്. 16,160 ഇ​ര​ട്ട ജ​ന​ന കേ​സു​ക​ളും 896 ട്രി​പ്പി​ൾ അ​ല്ലെ​ങ്കി​ൽ അ​തി​ല​ധി​ക​മോ ജ​ന​ന​ങ്ങ​ളു​മാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ന​ങ്ങ​ൾ 25-29 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രി​ലാ​ണെ​ന്നും ക​ണ​ക്ക്​ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം 2022ൽ ​സൗ​ദി​യി​ത​ര അ​മ്മ​മാ​ർ​ക്ക് 67,500 ജ​ന​ന​ങ്ങ​ൾ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ണ​ക്കി​ലു​ണ്ട്.

ഇ​തി​ൽ 63,800 ഒ​റ്റ പ്ര​സ​വ​ങ്ങ​ളും 3,400 ഇ​ര​ട്ട ജ​ന​ന​ങ്ങ​ളും 343 ട്രി​പ്പി​ൾ ജ​ന​ന​ങ്ങ​ളും അ​തി​ല​ധി​ക​വു​മാ​ണ്. സൗ​ദി​യി​ത​ര സ്ത്രീ​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ന​ങ്ങ​ൾ 30-34 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​രാ​ണെ​ന്ന്​ സൂ​ചി​പ്പി​ക്കു​ന്നു.

Tags:    
News Summary - 44 twins are born every day in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.