സൗദി അറേബ്യയിൽ 37 മരണം; 1428 പുതിയ രോഗികൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച 37 പേർ മരിച്ചു. ആകെ മരണസംഖ്യ 3167 ആയി ഉയർന്നു. റിയാദ് 9, ജിദ്ദ 2, ദമ്മാം 1, ഹുഫൂഫ് 12, മദീന 1, ത്വാഇഫ് 2, ഖോബാർ 1, മുബറസ് 1, ബുറൈദ 1, നജ്റാൻ 1, ഖർജ് 2, അൽറസ് 1, അറാർ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. 1428 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി. ഇതിൽ 33,484 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
1816 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അവർ. അതേസമയം, 2,52,039 രോഗികൾ ഇതുവരെ സുഖംപ്രാപിച്ചു. ഞായറാഴ്ച 1599 പേർ കൂടി രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.3 ശതമാനമായി.
24 മണിക്കൂറിനിടെയുണ്ടായ 60,846 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,813,274 ആയി. മക്കയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 125. റിയാദിൽ 106ഉം ഹുഫൂഫിൽ 68ഉം ജീസാനിൽ 59ഉം ജിദ്ദയിൽ 57ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 859, ജിദ്ദ 718, മക്ക 567, മദീന 118, ഹുഫൂഫ് 141, ത്വാഇഫ് 114, ദമ്മാം 108, തബൂക്ക് 49, ബുറൈദ 49, ജീസാൻ 29, ഹാഇൽ 29, ഹഫർ അൽബാത്വിൻ 28, ഖത്വീഫ് 26, അറാർ 28, മുബറസ് 26, വാദി ദവാസിർ 20, മഹായിൽ 19, സബ്യ 17, അൽബാഹ 17, സകാക 15, അൽഖുവയ്യ 14, ഖർജ് 15, ഖോബാർ 14, ബെയ്ഷ് 12, അബഹ 10, അൽറസ് 11, ഖമീസ് മുശൈത്ത് 8, അൽമജാരിദ 8, ബീഷ 7, അബൂഅരീഷ് 7, ഹുറൈംല 6, അയൂൺ 6, ഉനൈസ 6, നജ്റാൻ 6, സുൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 4, ജുബൈൽ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്തബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.