സീറ്റ് ബെൽറ്റിൽ സാങ്കേതിക തകരാർ: 96 ഒഡി Q5 കാറുകൾ തിരിച്ചുവിളിച്ച് വാണിജ്യ മന്ത്രാലയം

റിയാദ്​: മുൻസീറ്റുകളിലെ സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറിലെ സാങ്കേതിക പിഴവ് മൂലം 2025 മോഡൽ ഒഡി Q5 വിഭാഗത്തിൽപ്പെട്ട 96 വാഹനങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ പ്രവർത്തിച്ചു കഴിഞ്ഞതിനുശേഷം അയഞ്ഞുപോകാൻ ഈ തകരാർ കാരണമായേക്കാം. ഇത് അപകട സമയങ്ങളിൽ സീറ്റ് ബെൽറ്റി​െൻറ സംരക്ഷണ ശേഷി കുറക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നതിനാലാണ് നടപടി.

തിരിച്ചുവിളിച്ച വാഹനങ്ങളുടെ പട്ടികയിൽ തങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഉടമകൾ Recalls.sa എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് വാഹനത്തി​െൻറ ചേസിസ് നമ്പർ പരിശോധിക്കേണ്ടതാണ്. തകരാർ സൗജന്യമായി പരിഹരിക്കുന്നതിനായി ഔദ്യോഗിക ഏജൻറായ സാമാകോ മോട്ടോഴ്‌സുമായി ബന്ധപ്പെടാൻ മന്ത്രാലയം നിർദ്ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അറ്റകുറ്റപ്പണി ക്രമീകരണങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് 8001180099 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - സാങ്കേതിക പിഴവ് മൂലം 2025 മോഡൽ ഒഡി Q5 വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-03 02:07 GMT
access_time 2026-08-03 02:03 GMT