ജിസാനിൽ കടലില്‍ കുളിക്കാനിറങ്ങിയ വയനാട്​ സ്വദേശി മുങ്ങി മരിച്ചു

ഖമീസ് മുശൈത്ത്: കൂട്ടുകാരുമൊത്ത് പെരുന്നാള്‍ ദിവസം കടലില്‍ കുളിക്കാനിറങ്ങിയ  മലയാളിയുവാവ്​ മുങ്ങി മരിച്ചു. 
ജീസാനടുത്തുള്ള ശുഖയ്ക്കില്‍ കുളിക്കാനിറങ്ങിയ വയനാട് കാര്‍ത്തിക്കുളം സ്വദേശി തൈവളപ്പില്‍ ജോണിയാണ്  (38) മരിച്ചത്. 
ഖമീസിനടുത്തുള്ള മിലിറ്ററി സിറ്റിയില്‍  കാര്‍പ​െൻറര്‍ തസ്​തികയിൽ ജോലി ചെയ്യുകയായിരുന്നു​.  അവിവാഹിതനാണ്.  പിതാവ്  സെബാസ്​റ്റ്യന്‍, അമ്മ മറിയാമ്മ. അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകനായിരുന്നു. 
ജീസാനടുത്ത ദര്‍ബ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു നാട്ടില്‍ കൊണ്ടുപോകുമെന്ന്  അസീര്‍ പ്രവാസി സംഘം ഭാരവാഹികള്‍ പറഞ്ഞു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.