റിയാദ്: കഅ്ബയെ അധിക്ഷേപിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമത്തിൽ ചിത്രം പോസ്റ്റ് ചെയ്ത ഇന്ത്യക്കാരനെ റിയാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ നിന്നുള്ള ശങ്കർ പൊന്നം എന്നയാളാണ് പിടിയിലായത്. നവംബർ 11ന് ഇയാൾ ഫെയ്സ്ബുകിൽ കഅ്ബക്ക് മുകളിൽ ശിവ ഭഗവാൻ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയതാണ് പെ ാലീസ് നടപടിയിലേക്ക് നയിച്ചത്. റിയാദിലെ തുമൈറിൽ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നയാളാണ് ശങ്കർ.
ചിത്രം ഫെയ്സ്ബുകിൽ പ്രത്യക്ഷപ്പെട്ടതോടെ ശങ്കറിനെ പരിചയമുള്ള മലയാളികൾ അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും സംഭവത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. താൻ പോസ്റ്റ് ചെയ്തതല്ലെന്നും ചിത്രം ഷെയർ ചെയ്തതാണെന്നുമായിരുന്നു ശങ്കർ ഇവരോട് പറഞ്ഞിരുന്നത്. പിന്നീട് ഇത് നീക്കം ചെയ്യുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇയാൾ വാട്സ് ആപ്പിലും മറ്റും വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴേക്കും ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
സംഭവം വൻ പ്രതിഷേധത്തിനിടയാക്കിയതോടെ മതകാര്യ വകുപ്പ് അന്വേഷിച്ചെത്തുകയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.