????? ??????? ??????????? ???? ???????? ??? ??????? ????????? ?????????

സ്​പോർട്സ്​ ക്ലബ്ബുകൾ സ്വകാര്യവത്കരിക്കാൻ മന്ത്രിസഭ അംഗീകാരം

റിയാദ്: സ്​പോർട്സ്​ ക്ലബ്ബുകൾ സ്വകാര്യവത്കരിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ തലസ്​ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ തിങ്കളാഴ്ച ചേർന്ന  യോഗമാണ് ധനകാര്യ, വികസന സമിതിയുടെ ശിപാർശയനുസരിച്ച് രാജ്യത്തെ ക്ലബ്ബുകൾ സ്വകാര്യവത്കരിക്കാൻ അനുവദിച്ചത്. 
രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനയായുള്ള ധനകാര്യ, വികസന സമിതിയാണ് ശിപാർശ സമർപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. ദേശീയ കളികളിൽ പങ്കെടുക്കുന്ന എക്സലൻറ് ഗണത്തിലുള്ള സ്​പോർട്സ്​ ക്ലബ്ബുകൾ ആദ്യ ഘട്ടത്തിൽ സ്വകാര്യവത്കരിക്കും. ഒരു വർഷം മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്​ഥാനത്തിലാണ് ഇത് നടക്കുക. 
സ്വകാര്യ കമ്പനികളുടെ സ്വഭാവത്തിലേക്ക് പരിവർത്തിപ്പിക്കാനുള്ള എല്ലാ ക്ലബ്ബുകളെയും അടുത്തഘട്ടത്തിൽ പരിഗണിക്കും.  സൗദി സ്​പോർട്സ്​ അതോറിറ്റിക്ക് പുറമെ വാണിജ്യ, നിക്ഷേപ, പ്ലാനിങ് മന്ത്രാലയങ്ങൾ ഇതിന് മേൽനോട്ടം വഹിക്കും. മക്കക്ക് നേരെ യമനിൽനിന്നുണ്ടായ മിസൈൽ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ചേർന്ന ഒ.ഐ.സി അടിയന്തര യോഗ തീരുമാനങ്ങൾ സ്വാഗതം ചെയ്തു. സിറിയയിലെ ഹലബിൽ സ്​കൂൾ, ആശുപത്രി എന്നിവക്ക് നേരെയുണ്ടായ ആക്രമണത്തെയും മനുഷ്യാവകാശ ലംഘനത്തെയും മന്ത്രിസഭ അപലപിച്ചു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.