മദീന: വേലക്കാരികളെ വാടകക്ക് നൽകി മനുഷ്യക്കടത്ത് നടത്തിയ അഫ്ഗാൻ പൗരൻ പൊലീസ് പിടിയിലായി. വീട്ടിൽ നിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ച് മറ്റ് വീടുകൾക്കും കമ്പനികൾക്കും വിശ്രമകേന്ദ്രങ്ങൾക്കും കല്യാണമണ്ഡപങ്ങൾക്കും വേലക്കാരികളെ വാടകക്ക് നൽകുകയും അനാശ്യാസത്തിലേർപ്പെടുകയും ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായതെന്ന് മദീന പൊലീസ് വക്താവ് കേണൽ ഫഹദ് അൽ ഗനാം പറഞ്ഞു.
വ്യാജ ഇഖാമയുള്ള പ്രതി നേരത്തെ ഇതേ കുറ്റത്തിന് നാട് കടത്തിയ ആളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ മൊബൈൽ പരിശോധനയിൽ അശ്ലീല പടങ്ങളും വീഡിയോ ക്ലിപ്പുകളും കണ്ടെത്തി. ഇയാളുടെ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഒമ്പത് സ്ത്രീകളെയും ആറ് പുരുഷന്മാരെയും പിടികൂടി. ഇവരെ നാട് കടത്തൽ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. അഫ്ഗാനിയേയും കൂടെ പിടിയിയായ ഇയാളുടെ ഭാര്യയേയും അവാലി പൊലീസിന് കൈമാറിയതായും പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.