മലയാളി യുവാവ് വാദി ദവാസറിൽ വാഹനാപകടത്തിൽ മരിച്ചു

വാദി ദവാസർ: മലപ്പുറം വളാഞ്ചേരി ഇരുമ്പുഴി മങ്കേരി സ്വദേശി സൈനുദ്ദീൻ (26) വാദി ദവാസറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിലായിരുന്നു സൈനുദ്ദീൻ. ഈ സമയം സമീപത്ത് മറ്റ് രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് അതിലൊരു വാഹനം നിയന്ത്രണം വിട്ട് സൈനുദ്ദീ​​​​​െൻറ പിക്കപ്പ് വാനിലിടിക്കുകയായിരുന്നു. ഫാസിലയാണ് ഭാര്യ. നാലു മാസം പ്രായമുള്ള ഒരാൺകുട്ടിയുണ്ട്. പിതാവ്: ഇബ്രാഹിം പൂങ്ങോട്ട്. മാതാവ്: ഉമ്മരിയ. മൃതദേഹം നാട്ടിൽ കൊണ്ടു പോകും. 
സൈനുദ്ദീെൻറ അയൽവാസിയായ അബ്ദുറസാഖ് ജിദ്ദയിൽ നിന്ന് വാദി ദവാസറിലെത്തിയിട്ടുണ്ട്. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ഭാരവാഹികളായ ബീരാൻ കുട്ടി നീറാടും നവാസ്​ കൂട്ടായിയും സഹായത്തിനുണ്ട്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.