Posted On
date_range Updated On
date_range വീണ്ടും ഷെല്ലാക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
അബഹ: യമനില്‍ നിന്ന് അതിര്‍ത്തി ഗ്രാമം ലക്ഷ്യമാക്കി വന്ന ഷെല്ല് പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. നജ്റാനിലെ തവാലിലാണ് ഷെല്ല് വീണത്. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെല്ല് വീണിടത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്.ഹൂതികളും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്‍െറ സൈന്യവും നിയന്ത്രണം കൈയാളുന്ന യമന്‍ പ്രദേശത്ത് നിന്നാണ് ഷെല്ല് തൊടുത്തതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.