അല്‍അഹ്സ: ഉംറ തീര്‍ഥാടകരോട് മോശമായി പെരുമാറുകയും അതിക്രമം കാണിക്കുകയും ചെയ്ത ബസ് ഡ്രൈവര്‍ പൊലീസ് പിടിയിലായി. മക്കയിലേക്ക് പുറപ്പെട്ട ഒരുകൂട്ടം തീര്‍ഥാടകരാണ് ബസ് ഡ്രൈവറുടെ മോശമായ പെരുമാറ്റത്തിനും അതിക്രമത്തിനും ഇരകളായത്. തീര്‍ഥാകരോട് ഡ്രൈവര്‍ കാണിക്കുന്ന അതിക്രമം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി ബസ് ഡ്രൈവറെ പിടികൂടിയത്. ഉംറ തീര്‍ഥാടകരോട് അതിക്രമം കാണിച്ച ബസ് ഡ്രൈവറെ പിടികൂടിയതായി കിഴക്കന്‍ മേഖല പൊലീസ് വക്താവ് കേണല്‍ സയ്യാദ് അല്‍റഖീത്വി പറഞ്ഞു. 50 കാരനായ ഇയാള്‍ ഒരു ഹജ്ജ് ഉംറ ട്രാസ്പോര്‍ട്ടേഷന്‍ കമ്പനിയിലെ ഡ്രൈവറാണ്. ഇയാളെ പ്രാസിക്യൂഷന് മുമ്പാകെ ഹാജാരാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
ഹജ്ജ്, ഉംറ തീര്‍ഥാകരോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ മക്കയിലേക്ക് പുറപ്പെട്ട ആഭ്യന്തര ഉംറ തീര്‍ഥാടകരോട് വളരെ മോശമായി പെരുമാറുന്ന വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഹജ്ജ് മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. തീര്‍ഥാടകരോട് ബസ് ഡ്രൈവര്‍ മോശമായി പെറുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.പൊലീസുമായി സഹകരിച്ച് വീഡിയോവില്‍ കണ്ട ഡ്രൈവറെപിടികൂടാന്‍ കഴിഞ്ഞതായും ഹജ്ജ് മന്ത്രാലയം പറഞ്ഞു. ഉംറക്ക് ഉദ്ദേശിക്കുന്നവര്‍ അനുമതി പത്രം ലഭിച്ച വാഹനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ഹജ്ജ് മന്ത്രാലയം അഹിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.