പ്രവാസി വനിതക്ക് റാങ്ക് തിളക്കം

റിയാദ്: പ്രവാസത്തിന് താല്‍ക്കാലിക അവധി നല്‍കി പഠനം തുടര്‍ന്ന മലയാളി വനിതക്ക് ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്. റിയാദിലെ സുലൈമാന്‍ അല്‍ഹബീബ് ആശുപ്രതിയില്‍ ലാബ് ടെക്നീഷ്യനായിരുന്ന കൊച്ചി സ്വദേശിനി സാബിറ ഷാജിക്കാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (അമൃത ഡീംഡ് യൂനിവേഴ്സിറ്റി) നിന്നും എം.എസ്.സി എം.എല്‍.ടിയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. റിയാദില്‍ തന്നെ സ്വകാര്യ ട്രാവല്‍ കമ്പനിയില്‍ സെയില്‍സ് എക്സിക്യുട്ടീവായ ഷാജി ഹുസൈന്‍െറ ഭാര്യയാണ്. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ആറുവര്‍ഷം ലാബ് ടെക്നീഷ്യനായി ജോലി ചെയ്ത സാബിറ പഠനാവശ്യാര്‍ഥം ജോലി രാജിവെച്ച് അമൃതയില്‍ ചേരുകയായിരുന്നു. പരീക്ഷയെഴുതി റിയാദിലേക്ക് തന്നെ മടങ്ങിയ സാബിറ പ്രവാസി സാമൂഹിക പ്രവര്‍ത്തകയും റിയാദിലെ കൊച്ചി കൂട്ടായ്മ വനിത വിഭാഗം ജനറല്‍ സെക്രട്ടറിയുമാണ്. റിയാദില്‍ തന്നെ ജനറല്‍ സര്‍വീസ് സ്ഥാപനം നടത്തുന്ന മുന്‍ അറബി ഭാഷ അധ്യാപകന്‍ കൊച്ചി സ്വദേശി പി.ജെ സിദ്ദീഖിന്‍െറയും പി.എ സൈനബയുടെയും മകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.