റിയാദ്: വിദേശ കമ്പനികള്‍ക്ക് സൗദിയില്‍ മുതല്‍ മുടക്കുന്നതിനും ഉല്‍പാദനം, മൊത്ത-ചില്ലറ വില്‍പന എന്നിവക്കുമുള്ള നടപടികള്‍ ലളിതമാക്കി സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വസ്റ്റ്മെന്‍റ് അതോറിറ്റി (സാഗിയ) നിബന്ധനകളും നടപടികളും ലളിതമാക്കി. വാണിജ്യ മന്ത്രാലയത്തിന്‍െറ നിബന്ധനകള്‍ പൂര്‍ത്തീകരിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ അഞ്ച് ദിവസത്തിനകം ഇന്‍വെസ്റ്റ്മെന്‍റ് ലൈസന്‍സ് നല്‍കുമെന്ന് സാഗിയ എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ഫൈസല്‍ ബാഫറത് പറഞ്ഞു. 100 ശതമാനം വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ സൗദിയില്‍ ആരംഭിക്കാനും വാണിജ്യ, വ്യവസായ സംരംഭങ്ങള്‍ക്കുമുള്ള നിബന്ധനകളും നടപടികളുമാണ് സാഗിയ ലളിതമാക്കിയത്. വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് സൗദിയില്‍ ചില്ലറ വില്‍പനക്കും അനുവാദമുണ്ടായിരിക്കുമെന്നതാണ് നിയമത്തിലെ പ്രധാനമായൊരു മാറ്റം. ലൈസന്‍സിനു വേണ്ടി സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം 12ല്‍ നിന്ന് മൂന്നാക്കി ചുരുക്കിയിട്ടുണ്ടെന്നും ഫൈസല്‍ ബാഫറത് പറഞ്ഞു. രേഖകള്‍ സാഗിയയുടെ ഫാസ്റ്റ് ട്രാക്കിങ് സംവിധാനത്തില്‍ സമര്‍പ്പിച്ചാല്‍ അഞ്ച് പ്രവൃത്തി ദിനത്തിനുള്ള 15 വര്‍ഷം കാലാവധിയുള്ള ഇന്‍വെസ്റ്റ്മെന്‍റ് ലൈസന്‍സ് ലഭ്യമാവും. കാലാവധി തീരുന്ന അവസരത്തില്‍ ഇത് പുതുക്കാം.
മാതൃരാജ്യത്ത് പരിചയം തെളിയിച്ച നിര്‍ണിത ആസ്തിയുള്ള കമ്പനിയായിരിക്കുക, സൗദിയിലെ വാണിജ്യസ്ഥാപനത്തില്‍ രാഷ്ട്രം നിശ്ചയിച്ച സ്വദേശിവത്കരണം പാലിക്കുക എന്നിവയാണ് വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് സാഗിയ നിശ്ചയിച്ച അടിസ്ഥാന നിബന്ധനകള്‍. വന്‍കിട, ചെറുകിട സാമ്പത്തിക സംരംഭകരെയും മുതല്‍മുടക്കുകാരെയും സൗദിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ ലളിതമാക്കിയത്. ജി - 20 കൂട്ടായ്മയില്‍ അംഗമായ സൗദി മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക സുസ്ഥിര രാജ്യമാണെന്നു സാഗിയ എക്സിക്യൂട്ടീവ് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.