മദീന: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തിയ ഹാജിമാരുടെ സ്വദേശത്തേക്കുള്ള മടക്കയാത്ര ഇന്ന് ആരംഭിക്കും. 340പേരടങ്ങുന്ന ആദ്യ സംഘം ബുധനാഴ്ച രാത്രിയോടെ മദീനയിലെ അമീര്‍ മുഹമ്മദ് വിമാനത്താവളത്തില്‍ നിന്നു കൊച്ചിയിലേക്ക് പറക്കും. ഒക്്ടോബര്‍ അഞ്ചിന് മക്കയില്‍നിന്ന് മദീനയിലത്തെിയ ആദ്യബാച്ചാണ് ഇന്ന് മടങ്ങുക. ഹറമിനടുത്തുള്ള അന്തലൂസ് അല്‍ മാസിയിലായിരുന്നു ഇവര്‍ക്ക്് താമസമൊരുക്കിയിരുന്നത്. എട്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ മദീനയോട് വിടപറയുന്നത്. ഇന്ന് രാത്രി 12നുള്ള എയര്‍ ഇന്ത്യയുടെ എ.ഐ 5402 വിമാനത്തിലാണ് ആദ്യസംഘം യാത്രയാവുന്നത്. രാവിലെ ഇന്ത്യന്‍സമയം ഒമ്പതോടെ ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്ന് ഒപ്പം യാത്രയാവുന്ന കേരള വളണ്ടിയര്‍ ജാബിര്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 5.30ന് താമസിക്കുന്ന ഹോട്ടലില്‍ നിന്നു ബസ് മാര്‍ഗം വിമാനത്താവളത്തിലേക്ക്പുറപ്പെടും. ഇവരുടെ ലഗേജുകള്‍ ഒരു ദിവസം മുമ്പ് തന്നെ എയര്‍ലൈന്‍സ് അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. ഇത് ഹാജിമാര്‍ക്ക് ഏറെ സഹായകരമാണ്. രണ്ടു പെട്ടികളിലായി 45 കിലോ ബാഗേജും 10 കിലോ തൂക്കം വരുന്ന ഹാന്‍ഡ് ബാഗേജുമാണ് എയര്‍ ഇന്ത്യ അനുവദിച്ചിരിക്കുന്നത്. ഇന്ന് അഹ്മദാബാദ്, ജയ്പൂര്‍, ഒൗറംഗാബാദ്, ഗയ, ചെന്നൈ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുള്ള 2524 ഹാജിമാരും നാളെ 11 വിമാനങ്ങളിലായി 3210 ഹാജിമാരും മദീനയോട് വിട പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.