മക്ക: ഇന്ത്യക്കാരനായ യുവതൊഴിലാളിയുടെ ജഡം അംഗഭംഗം വന്ന നിലയില്‍ നിര്‍മാണജോലികള്‍ക്കുപയോഗിക്കുന്ന മൊബൈല്‍ സിമന്‍റ് മിക്സറിനകത്ത് കണ്ടത്തെി. മക്ക നഗരപ്രാന്തത്തിലെ ഉകൈശിയ്യ ഡിസ്ട്രിക്ടിലാണ് സംഭവം. തൊഴിലെടുക്കുന്ന സ്ഥലത്തെ വലിയ സിമന്‍റ് മിക്സറിനകത്ത് തൊഴിലാളിയുടെ ശരീരഭാഗങ്ങള്‍ കണ്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാക്കിയ സ്റ്റേഷനില്‍ നിന്നത്തെിയ പൊലീസും പട്രോളിങ് വിഭാഗവും സിവില്‍ ഡിഫന്‍സും വിരലടയാള വിദഗ്ധരും ഒന്നിച്ചത്തെി. ശരീരഭാഗങ്ങളും പരിസരവും പരിശോധിച്ച പൊലീസും സിവില്‍ ഡിഫന്‍സും മൃതശരീരം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മിക്സര്‍ ശുചിയാക്കാന്‍ അകത്തു കയറിയ തൊഴിലാളി അറിയാതെ കുടുങ്ങിപ്പോയതാവാമെന്ന് കരുതുന്നു. വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ഇയാള്‍ ഇന്ത്യക്കാരനാണ് എന്നല്ലാതെ ഏത് സംസ്ഥാനത്തു നിന്നാണെന്നോ മറ്റോ ഉള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.