ജി.സി.സി ശൂറ കൗണ്‍സിലുകളുടെ യോഗത്തില്‍ ഭീകരത മുഖ്യചര്‍ച്ച 

റിയാദ്: ജി.സി.സി രാഷ്ട്രങ്ങളിലെ ഭരണതല കൂടിയാലോചന സമിതികളുടെ സംയുക്ത യോഗത്തില്‍ മുഖ്യചര്‍ച്ചയായത് ഭീകരതയും ഫലസ്തീന്‍ പ്രശ്നവും. വ്യത്യസ്തമായ ഭരണനിര്‍വഹണരീതി സ്വീകരിക്കുമ്പോഴും മേഖലയിലെ രാഷ്ട്രങ്ങള്‍ പൊതുവിഷയങ്ങളില്‍ ഒറ്റക്കെട്ടായ നിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും വിവിധ രാജ്യങ്ങളിലെ ഭരണനിര്‍വഹണ മാതൃകകള്‍ സംബന്ധിച്ച് പഠിക്കാനും പകര്‍ത്താനും ഭിന്ന വിഷയങ്ങളില്‍ അഭിപ്രായ ഐക്യത്തിലത്തൊനും വര്‍ഷം തോറും ചേരുന്ന സമ്മേളനങ്ങള്‍ ഫലവത്താകുന്നുണ്ടെന്നും സൗദി ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹീം ആലു ശൈഖ് വ്യക്തമാക്കി. റിയാദില്‍ ജി.സി.സി രാജ്യങ്ങളിലെ കൂടിയാലോചന സമിതി അംഗങ്ങളുടെ യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ശൂറ സമിതി അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്. 
ഒമ്പതാമത് വാര്‍ഷികയോഗത്തിന്‍െറ മുഖ്യവിഷയം ഭീകരതയായിരുന്നു. ജി.സി.സി രാജ്യങ്ങളില്‍ ഭീകരവാദി സംഘടനകള്‍ ഉണ്ടാക്കുന്ന സ്വാധീനവും അവയെ കൈകാര്യം ചെയ്യുന്നതിനും ഭീകരതയുടെ സ്രോതസ്സുകള്‍ നിര്‍വീര്യമാക്കുന്നതിനുമുള്ള പോംവഴികളും സമ്മേളനം ചര്‍ച്ച ചെയ്തു. ഫലസ്തീന്‍ പ്രശ്നം എല്ലാ രാജ്യങ്ങളിലും സജീവചര്‍ച്ചയാണ്. കാരണം മസ്ജിദുല്‍ അഖ്സ മുസ്ലിംകള്‍ക്കെല്ലാം മതപരമായ വിഷയം കൂടിയാണ്. അതിനെ കളങ്കപ്പെടുത്തുന്നതൊന്നും അറബ് സമൂഹം അനുവദിക്കില്ല. ഫലസ്തീനികള്‍ അറബികളുടെ കൂടപ്പിറപ്പുകളാണ്. അവരെ ഒരു വിധത്തിലും അവഗണിക്കാന്‍ അനുവദിക്കില്ല - ആലു ശൈഖ് വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊനും അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കാനും വാര്‍ഷികയോഗം മികച്ച വേദിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.