16 മൃഗശാലകൾ വരുന്നു

ജി​ദ്ദ: വി​നോ​ദ മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 16 മൃ​ഗ​ശാ​ല​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് സൗ​ദി നി​ക്ഷേ​പ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു.

ഏ​ക​ദേ​ശം 39 കോ​ടി റി​യാ​ൽ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മൃ​ഗ​ശാ​ല​ക​ളി​ലൂ​ടെ നി​ര​വ​ധി നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് മ​ന്ത്രാ​ല​യം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ദ്ദ​യി​ലും റി​യാ​ദി​ലു​മാ​യി അ​ഞ്ചു വ​ലി​യ മൃ​ഗ​ശാ​ല​ക​ളും മ​ദീ​ന​യി​ലും ബു​റൈ​ദ​യി​ലും നാ​ല് ഇ​ട​ത്ത​ര​വും അ​ബ​ഹ​യി​ലും ജീ​സാ​നി​ലു​മാ​യി ഏ​ഴു ചെ​റി​യ മൃ​ഗ​ശാ​ല​ക​ളും നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശ്യം. ഓ​രോ വ​ലി​യ മൃ​ഗ​ശാ​ല​ക്കും 50 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​വും 5.30 കോ​ടി റി​യാ​ൽ നി​ക്ഷേ​പ തു​ക​യും ഓ​രോ ഇ​ട​ത്ത​ര​ത്തി​നും 15 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​വും 1.10 കോ​ടി റി​യാ​ൽ നി​ക്ഷേ​പ തു​ക​യും ഓ​രോ ചെ​റി​യ മൃ​ഗ​ശാ​ല​ക്കും 10 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​വും ആ​വ​ശ്യ​മാ​യി​രി​ക്കും.

വി​ഷ​ൻ 2030 പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ വി​നോ​ദ മേ​ഖ​ല​യി​ലെ ചെ​ല​വ് 2.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ആ​റു ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഇ​ത് മൃ​ഗ​ശാ​ല​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും അ​തോ​ടൊ​പ്പം ത​ന്നെ രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​നം വ​രു​ന്ന 30 വ​യ​സ്സി​നു താ​ഴെ​യു​ള്ള യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ൽ വ​രു​ത്തു​മെ​ന്ന് നി​ക്ഷേ​പ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - 16 zoo coming in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.