തെക്കൻ ജിദ്ദയിലെ അൽഖുംറ ഡിസ്ട്രിക്റ്റിൽ മാലിന്യ കൂമ്പാരങ്ങൾ നീക്കുന്നു
ജിദ്ദ അൽഖുംറയിൽ റെയ്ഡ്: 1.3 ടൺ പഴകിയ വസ്ത്രങ്ങൾ നശിപ്പിച്ചു; 270 വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിച്ചു
ജിദ്ദ: നഗരത്തിൽ അനധികൃത കച്ചവടങ്ങൾ തടയാനായി ജിദ്ദ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. തെക്കൻ ജിദ്ദയിലെ അൽഖുംറ ഡിസ്ട്രിക്റ്റിൽ നടത്തിയ വിപുലമായ റെയ്ഡിൽ 270 അനധികൃത വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കുകയും 1.3 ടൺ ഉപയോഗിച്ച വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു.
പഴയ വസ്ത്രങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുനിസിപ്പാലിറ്റി ഫീൽഡ് ടീം അടിയന്തര പരിശോധന നടത്തിയത്. റെയ്ഡിൽ പിടിച്ചെടുത്ത 11 ടൺ സാധനങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റി.
തുടർന്ന് അവശിഷ്ടങ്ങൾ നീക്കി പ്രദേശം ശുചീകരിച്ചു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.