ജിദ്ദ: കെ.എൻ.എം മർക്കസുദ്ദഅവ സംഘടിപ്പിക്കുന്ന 'ബുദ്ധിയുടെ മതം; മാനവതയുടെ ജീവൻ' എന്ന ശീർഷകത്തിൽ ആഗസ്റ്റ് മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്ന ചതുർമാസ കാമ്പയിെൻറ ജി.സി.സി ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഗൾഫ് ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സൗദി സമയം വൈകീട്ട് 4.30ന് ഓൺലൈൻ വഴിയാണ് നടക്കുക.
ശൈഖ് മുഹമ്മദ് മർസൂഖ് അൽഹാരിഥി കാമ്പയിൻ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. പ്രഗത്ഭ പണ്ഡിതന്മാർ പങ്കെടുക്കുന്ന, സൂം ആപ്ലിക്കേഷനിലൂടെ നടക്കുന്ന പരിപാടിയിൽ ഐ.ഡി: 840 7826 2891, പാസ്കോഡ് 112233 എന്നിവ ഉപയോഗിച്ച് ആർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.