ജോലി നഷ്​ടപ്പെട്ട സുധീഷ് നാടണഞ്ഞു

സുലൈമാൻ വിഴിഞ്ഞം റിയാദ്: ജോലി നഷ്​ടപ്പെട്ട്​ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിയ മലയാളി യുവാവ്​ നാട്ടിലേക്ക്​ മടങ്ങി. തിരുവനന്തപുരം സ്വദേശി സുധീഷാണ്​ ഇന്ത്യൻ സോഷ്യൽ ഫോറത്തി​ൻെറ സഹായത്തോടെ​ നാടണഞ്ഞത്​. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം റിയാദിലെ പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി ജീവനക്കാരനായി എത്തിയത്. ഒന്നര വർഷം വരെ കൃത്യമായി ശമ്പളം നൽകിയെങ്കിലും പിന്നീടിങ്ങോട്ട് അത് നേർപകുതിയായി വെട്ടിക്കുറച്ചു. കോവിഡ്​ മൂലം ജോലി കുറഞ്ഞു എന്ന കാരണത്താൽ രണ്ട് മാസം മുമ്പ് കമ്പനി ഇദ്ദേഹത്തെ എക്സിറ്റ് അടിച്ചെങ്കിലും ടിക്കറ്റോ മറ്റ് ആനുകൂല്യങ്ങളോ നൽകിയില്ല. ഈ മാസം 24ാം തീയതി എക്സിറ്റ് വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയി​െല്ലങ്കിൽ നിയമനടപടികൾ സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹം ദമ്മാമിലെ ചില സാമൂഹിക പ്രവർത്തകർ മുഖേന ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽ​െഫയർ കോഒാഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തെ ബന്ധപ്പെട്ടു. വിഷയത്തിൽ ഇടപെട്ട മുഹിനുദ്ദീൻ മലപ്പുറം, അസീസ് പയ്യന്നൂർ, ഷാനവാസ് പൂന്തുറ എന്നിവർ ഇദ്ദേഹത്തിനുവേണ്ട സൗകര്യങ്ങൾ ചെയ്തു നൽകുകയും ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദമ്മാമിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ സുധീഷ് നാട്ടിലേക്ക് മടങ്ങി. sudheesh ഫോട്ടോ: നാട്ടിലേക്ക് മടങ്ങിയ സുധീഷിന് ഷാനവാസ് പൂന്തുറ യാത്രരേഖകൾ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.