കപ്പ കട്​ലെറ്റ്

കപ്പ കട്​ലെറ്റ്

 ചേരുവകൾ കപ്പ മൈദ ജീരകം മല്ലിയില ഗരംമസാല ബ്രെഡ് പൊടി ഉപ്പ്‌ എണ്ണ (വറക്കാൻ ആവശ്യത്തിന്)

പാകം ചെയ്യുന്ന വിധം: അര കിലോ കപ്പ ഉപ്പിട്ട് വേവിച്ച്​ ഉടച്ചെടുക്കുക. അതിൽനിന്നും നാരുകൾ നീക്കുക. അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ജീരകം, രണ്ട് തണ്ട് മല്ലിയില നുറുക്കിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് മാവുപോലെ കുഴച്ചെടുക്കുക. മൂന്ന്​ ടേബിൾസ്പൂൺ മൈദ ഇട്ട്​ വെള്ളവും അൽപം ഉപ്പും (ആവശ്യമെങ്കിൽ) ചേർത്ത് കട്ടയില്ലാതെ വെള്ളം പോലെ കുറുക്കിയെടുക്കുക. എണ്ണ ചൂടാകുമ്പോൾ കപ്പ മാവ് ഓരോ ഉരുളകളാക്കി ചെറുതായിട്ട് കൈകൊണ്ട് പരത്തി മൈദ മാവിലും ബ്രെഡ്പൊടിയിലും മുക്കി വറുത്തെടുക്കുക. വെജിറ്റേറിയൻ കപ്പ കട്​ലെറ്റ്​ റെഡി.


ഹനീഫ​​ 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.