സൗദി റെയിൽവേക്ക് വീണ്ടും അന്താരാഷ്​ട്ര അവാർഡ്​

  • ജിദ്ദ: സൗദി റെയിൽവേ കമ്പനിക്ക്​ (എസ്​.എ.ആർ) വീണ്ടും അന്താരാഷ്​ട്ര സുരക്ഷ അവാർഡ്​. ബ്രിട്ടീഷ്​ സേഫ്​റ്റി കൗൺസിലി​ൻെറ സുരക്ഷ അവാർഡിനാണ്​ സൗദി റെയിവേ തുടർച്ചയായി രണ്ടാം​ തവണയും അർഹമായിരിക്കുന്നത്​. ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളും നടപടികളും സ്വീകരിക്കുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷക്കും അപകടങ്ങൾ ഗണ്യമായി കുറക്കാനും വേണ്ട കാര്യങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്​തത്​​ പരിഗണിച്ചാണ്​ അവാർഡ്​.

  • റെയിൽവേ പ്രവർത്തിപ്പിക്കുന്നതിന്​ ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളാണ്​ കമ്പനി നിശ്ചയിച്ചിരിക്കുന്നതെന്ന്​ സി.ഇ.ഒ ഡോ. ബശാർ ബിൻ ഖാലിദ്​ അൽമാലിദ്​ പറഞ്ഞു. അന്താരാഷ്​ട്ര നിയമങ്ങൾ പാലിച്ചുള്ള​ സുരക്ഷക്കാണ്​ പ്രഥമസ്ഥാനവും മുൻഗണനയും കൽപിച്ചിരിക്കുന്നത്​. ആരോഗ്യസുരക്ഷ നടപടികൾ നടപ്പാക്കുന്നതിനും വികസിപ്പിക്കുന്നതിനും കൈക്കൊണ്ട തീരുമാനങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണ്​. അവാർഡ്​ ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്​ട്ര സുരക്ഷ അവാർഡ്​ ലഭിച്ചതിൽ കമ്പനിയിലെ​ മുഴുവൻ ഉദ്യോഗസ്​ഥർക്കും സി.ഇ.ഒ. നന്ദി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.