കരിപ്പൂർ വിമാനത്താവളത്തിൽ 'ഇമാസ്' സംവിധാനം സ്ഥാപിക്കണം -പ്രവാസി സാംസ്‌കാരിക വേദി

  • ജിദ്ദ: വിമാനത്താവള റൺവേയിൽനിന്ന് വിമാനങ്ങൾ തെന്നിമാറി അപകടങ്ങളുണ്ടാകുന്നത് തടയുന്ന എൻജിനീയേഴ്​സ്​ മെറ്റീരിയൽ അറസ്​റ്റിങ്​ സിസ്​റ്റം (ഇമാസ്) എന്ന സംവിധാനം അടിയന്തരമായി കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി സൗദി വെസ്​റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യാന്തര രംഗത്ത് മിക്ക എയർപോർട്ടുകളിലും ഈ സംവിധാനമുണ്ട്. കരിപ്പൂരിൽ അന്താരാഷ്​ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിശ്ചയിച്ച മാനദണ്ഡ പ്രകാരം റൺവേ ആൻഡ് സേഫ്റ്റി ഏരിയ ഇപ്പോൾതന്നെ പര്യാപ്​തമായ അളവിലുണ്ട്. കൂടുതൽ ആവശ്യമെങ്കിൽ കിഴക്കു ഭാഗത്ത് നിർമിക്കാൻ സാധിക്കുന്നതുമാണ്.

  • 2010ലെ മംഗലാപുരം ദുരന്തത്തിനുശേഷം സിവിൽ ഏവിയേഷൻ മന്ത്രാലയം രൂപവത്​കരിച്ച സുരക്ഷാ ഉപദേശക സമിതി നൽകിയ ശിപാർശയിൽ വിമാനത്താവളങ്ങളിൽ ഇമാസ് സംവിധാനം സ്ഥാപിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. 10 വർഷത്തിനിടയിൽ മംഗാലപുരം അപകടത്തിന് സമാനമായ മറ്റൊരു അപകടം സംഭവിച്ചതിന് രാജ്യത്തെ വ്യോമയാന സംവിധാനത്തി​ൻെറ സുരക്ഷാ മാനദണ്ഡങ്ങളോട് വിമാനത്താവള അതോറിറ്റി പുലർത്തിയ നിസ്സംഗതയും കാരണമാണ്. അഞ്ചുവർഷം മുമ്പ്​ കരിപ്പൂർ എയർപോർട്ട് സംബന്ധിച്ച് വെൽഫെയർ പാർട്ടി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും ഇൗ റിപ്പോർട്ട് വിമാനത്താവള അതോറിറ്റിക്കും വ്യോമയാന മന്ത്രാലയത്തിനും സമർപ്പിച്ചിരുന്നതാണെന്നും പ്രവാസി പ്രസിഡൻറ്​ റഹീം ഒതുക്കുങ്ങലും ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരിയും പ്രസ്താവനയിൽ പറഞ്ഞു. ആയിഷ നിദക്ക് സോഷ്യൽ ഫോറം ഉപഹാരം നൽകി ജിദ്ദ: കോവിഡ്മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിൽ സ്കൂളുകളും കോളജുകളുമെല്ലാം അവധിയായതിനാൽ ത​ൻെറ കരവിരുത് കാലിഗ്രാഫിയിലൂടെയും മറ്റു രചനകളിലൂടെയും വരച്ച് കഴിവ് തെളിയിച്ച ആയിഷ നിദക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്​റ്റേറ്റ് കമ്മിറ്റി ഉപഹാരം നൽകി. നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.എ. ലിറ്ററേച്ചർ ഒന്നാം വർഷ വിദ്യാർഥിനിയാണ്. മലപ്പുറം കണ്ണമംഗലം ആലുങ്ങൽ അബ്​ദുൽ റസാഖ്, ബുഷ്‌റ ദമ്പതികളുടെ മകളായ ആയിഷ നിദ.

  • ഫോറം ഭാരവാഹി ചുക്കാൻ അബു ഉപഹാരം കൈമാറി. എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.കെ. അബ്​ദുൽ നാസർ, സെക്രട്ടറി സുബൈർ കോയിസ്സൻ എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു. ആയിഷ നിദക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഉപഹാരം ചുക്കാൻ അബു കൈമാറുന്നു കെ.എം.സി.സി ഗാനം പ്രകാശനം ചെയ്തു ജിദ്ദ: 'എനിക്കും ആകണം കെ.എം.സി.സി' എന്ന പേരിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ ഗാനത്തി​ൻെറ സീഡി പ്രകാശനം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ്​ ജലീൽ കണ്ണമംഗലത്തിന്​ നൽകി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. അഷ്‌റഫ് ചുക്കാൻ അധ്യക്ഷത വഹിച്ചു. ഹസ്സൻ കൊണ്ടോട്ടി, യൂസഫ് കോട്ട, റഷീദ് വേങ്ങര, അഹമ്മദ് അച്ചനമ്പലം, കരീം ചെങ്ങാനി എന്നിവർ സംസാരിച്ചു. നൗഷാദ് ചേറൂർ സ്വാഗതവും ശിഹാബ് പുളിക്കൽ നന്ദിയും പറഞ്ഞു.

മുസ്തഫ കുന്നുംപുറം, നസീർ പരിയാപുരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കോഴിക്കോട് അബൂബക്കർ എഴുതിയ വരികൾക്ക് ഹാരിസ് തളിപ്പറമ്പ് ഈണം നൽകി റിൻഷാദ് കണ്ണമംഗലമാണ് ഗാനത്തിന് ശബ്​ദം നൽകിയിരിക്കുന്നത്. സമദ് ചോലക്കലി​ൻെറ നിർമാണത്തിൽ അലി ചൊക്ലി, പി.പി. നുഫൈൽ എന്നിവരാണ് സംവിധാനം നിർവഹിച്ചത്. ലാലു സൗണ്ട്സ് യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറങ്ങുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.