കാൻസർ ബാധയെ തുടർന്ന്​ നാട്ടിൽപോയ പ്രവാസി മരിച്ചു

റിയാദ്: കാൻസർ ബാധിച്ചതിനെ തുടർന്ന്​ റിയാദിൽ നിന്ന്​ നാട്ടിൽപോയ മലയാളി മരിച്ചു. റിയാദിലെ മാസ്​റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് അംഗവും വയനാട് വടുവഞ്ചാൽ സ്വദേശിയുമായ സതീഷാണ്​ (27) ​ മരിച്ചത്​.

റിയാദ് എക്സിറ്റ് -10ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വയറിലെ കാൻസർ ബാധയെ തുടർന്ന് ജൂണിലാണ്​ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഇന്ത്യൻ എംബസി മുഖാന്തരം നാട്ടിലെത്തിയത്​. സുമനസ്സുകളുടെ സഹായത്തോടെ നാട്ടിൽ ചികിത്സ തുടരുന്നതിനിടെ രോഗം മൂർച്ഛിക്കുകയും ബുധനാഴ്‌ച വൈകീട്ടോടെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ മരിക്കുകയും ചെയ്തു. മഞ്ഞലത്ത് വീട്ടിൽ രാജുവി​ൻെറയും സത്യഭാമയുടെയും മകനാണ്. റിയാദിലും നാട്ടിലും കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സതീഷ്​. നല്ലൊരു ക്രിക്കറ്റർ കൂടിയായ സതീഷ്​ മാസ്​റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനുവേണ്ടി ഒട്ടേറെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.