ആദരിക്കപ്പെട്ട ടീം വെൽഫെയർ അംഗങ്ങൾ അതിഥികളോടൊപ്പം

ടീം വെൽഫെയർ വളൻറിയർമാരെ ആദരിച്ചു

ദോഹ: ഖത്തറിലെ പ്രവാസികൾക്കിടയിൽ വിവിധ സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കൾച്ചറൽ ഫോറം വളൻറിയർ ടീമായ ടീം വെൽഫെയർ അംഗങ്ങളെ ആദരിച്ചു. നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടന്ന 'സ്നേഹാദരം' പരിപാടി കൾച്ചറൽ ഫോറം ഖത്തർ സംസ്​ഥാന പ്രസിഡൻറ്​ ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി മജീദ് അലി കോവിഡ് കാലസേവനപ്രവർത്തനങ്ങൾ വിശദീകരിച്ചു. കൾച്ചറൽ ഫോറത്തിനും ടീം വെൽഫെയറിനും വിവിധ സേവന പ്രവർത്തനങ്ങളിൽ പിന്തുണ നൽകിയ വഹബ് ഫൗണ്ടർ ഷാഹിദ് അബ്്ദുസ്സലാം, ബ്രാഡ്മ ഖത്തർ ചെയർമാൻ ഹാഷിം, ദി ഗാർഡൻ മാനേജിങ് ഡയറക്ടർ ഇസ്മായിൽ, ഐ.ടി.പി.എൻ ഫൗണ്ടർ പ്രസിഡൻറ്​ മുഹമ്മദ് ഫൈസൽ, കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറിമാരായ മുനീഷ്, മുഹമ്മദ് റാഫി എന്നിവർ മുഖ്യാതിഥികളായിരുന്നു.

ടീം വെൽഫെയർ യൂനിഫോമി​െൻറ പ്രകാശനം ഡോ. താജ് ആലുവ, കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ്​ മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറിമാരായ മജീദ് അലി, മുനീഷ്, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് വൈസ് ക്യാപ്റ്റന്മാരായ സഞ്ജയ് ചെറിയാൻ, സകീന എന്നിവർക്ക് കൈമാറി നിർവഹിച്ചു.

കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറും കമ്യൂണിറ്റി സർവിസ് വിങ് ഹെഡുമായ മുഹമ്മദ് കുഞ്ഞി ആശംസയും ടീം വെൽഫെയർ ക്യാപ്റ്റൻ നിസ്താർ സ്വാഗതവുംവൈസ് ക്യാപ്റ്റൻ സഞ്ജയ് ചെറിയാൻ നന്ദിയും പറഞ്ഞു. വൈസ് ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, ടീം വെൽഫെയർ എക്സിക്യൂട്ടിവ് അംഗമായ ഫഹദ്,നുഫൈസ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.